ജയന്തിക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തും കണ്ണനെ സ്നേഹത്തോടെ ഉപദേശിച്ചും ദേവി; സ്വാന്തനം വീട്ടിലെ അവസാന നിമിഷങ്ങൾ സ്നേഹം കൊണ്ട് നിറച്ചു ദേവിയും ബാലനും.!! Santhwanam Serial 20 January 2024

Santhwanam Serial 20 January 2024 : തന്റെ കടമകളും ജോലികളും എല്ലാം തീർത്ത് സ്വസ്ഥമായി സ്വാന്തനം വീട്ടിൽ നിന്ന് പടിയിറങ്ങാൻ ഉറച്ചിരിക്കുകയാണ് ദേവി. ദേവിയെ എന്നും ശത്രുവായി കണ്ടിട്ടുള്ള സ്വാന്തനം വീടിന്റെ കൂട്ടായ്മ തകർക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് ജയന്തി. അഞ്ജുവിന്റെ ജയന്തി അപ്പച്ചിയെ സ്വാന്തനം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരിക്കുകയാണ് ദേവി. മധുര പലഹാരങ്ങൾ നിറഞ്ഞ പ്ലേറ്റുകൾ

ജയന്തിക്ക് മുൻപിൽ വെക്കുമ്പോൾ ജയന്തി ചോദിക്കുന്നുണ്ട് ഇത് കഴിക്കാനാണോ എന്നെ വിളിച്ചു വരുത്തിയതെന്ന് എന്നാൽ അത് മാത്രമല്ല വേറെയും ഉണ്ട് സമ്മാനങ്ങൾ എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്ന ദേവി കൈ നിറയെ പുതിയ സാരികളും ആയാണ് എത്തുന്നത്. ഇതെല്ലാം ഞാൻ ഒരു തവണ പോലും ഉടുക്കാത്ത സാരികൾ ആണെന്നും ഇത് ജയന്തി എടുത്തോ എന്നും ദേവി പറയുന്നു. സാരി പ്രേമി ആയ ജയന്തിക്ക്

ഒരുപാട് സന്തോഷം ആയെങ്കിലും ദേവി ഇങ്ങനെ ചെയ്യുന്നതെന്തിനാണാണെന്ന് മനസ്സിലാകാതെ അത്ഭുതത്തോടെ ഇരിക്കുകയാണ് ജയന്തി. ഇതൊക്കെ സത്യം തന്നെയാണോ അതോ ഞാൻ സ്വപ്നം കാണുവാണോ എന്നും ജയന്തി അഞ്ജുവിനോട് ചോദിക്കുന്നുണ്ട്. അഞ്ജുവും ശിവനും കണ്ണനും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ദേവി കണ്ണനോട് ഒരു ആവശ്യം പറയുന്നുണ്ട്. മുമ്പ് എപ്പോഴും സ്വാന്തനം വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചിരുന്ന തേൻ മേശയിൽ ഈയിടെയായി ആരുടെ മുഖത്തും സന്തോഷം കാണാറില്ല.

സംസാരിച്ചു വരുമ്പോൾ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും കണ്ണൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകുകയും ആണ് പതിവ്. അത് ഏറ്റവും ദുഖിപ്പിക്കുന്നത് ദേവിയെ ആണ് ഇനി അങ്ങനെ ചെയ്യരുതെന്ന് ദേവി കണ്ണനെ ഉപദേശിക്കുന്നുണ്ട്. ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്ന ബാലൻ ശിവനോട് ക്യാഷ് കൗണ്ടറുടെ കസേരയിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ശിവൻ ഊട്ടുപുരയുടെ മുതലാളി ആയി ഇരിക്കുന്ന കാഴ്ച ബാലൻ കണ്ണ് നിറച്ചു കാണുകയും ചെയ്യുകയാണ്. സ്വാന്തനം പ്രേക്ഷകരുടെ ഹൃദയം മുറിക്കുന്ന കാഴ്ചകളാണ് ഇനിയും വരാൻ പോകുന്നത്.

Comments are closed.