ദേവൂട്ടിയെ ദേവിയിൽ നിന്നകറ്റാൻ കാലുപിടിച്ചു കേണപേക്ഷിച്ചു അപ്പു.!! ആകെ നെഞ്ച് തകർന്ന് ദേവി; സാന്ത്വനം അവസാനത്തിലേക്ക്.!! Santhwanam serial 13 January 2024

Santhwanam serial 13 January 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ വിഷമകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവി ആശുപത്രിയിൽ നിന്ന് മടങ്ങിവന്ന് വിഷമത്തിലിരിക്കുകയായിരുന്നു. അഞ്ജു വന്ന് ദേവിയെ സമാധാനിപ്പിക്കുകയായിരുന്നു. അപ്പുവിനെ കൊണ്ടല്ലേ മോൾക്ക് അസുഖം വന്നതെന്നും, ഇനി അപ്പു അങ്ങനെയൊന്നും

പെരുമാറില്ലെന്നും, അഞ്ജു ദേവിയോട് പറഞ്ഞു. അപ്പോഴാണ് ആശുപത്രിയിൽ നിന്ന് ദേവൂട്ടിയുടെ അസുഖമൊക്കെ മാറി ഡിസ്റ്റാർജാവാൻ പോവുകയാണ്. കുട്ടിയെ ഇനി വിഷമിപ്പിക്കരുതെന്നാണ് ഡോക്ടർ ഹരിയോടും അപ്പുവിനോടും പറഞ്ഞത്. പിന്നീട് അപ്പുവും ഹരിയും ദേവൂട്ടിയെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ദേവൂട്ടി അമ്മയെയാണ് ചോദിക്കുന്നത്. അത് കേട്ട് അപ്പുവിന് ദേഷ്യം വരുന്നുണ്ട്.

കുഞ്ഞിനെയും കൊണ്ട് രണ്ടു പേരും അകത്ത് പോയി. പിറകെ വന്ന ശിവനോട് അഞ്ജു മോൾക്ക് ഒന്നുമില്ലല്ലോ എന്ന് ചോദിക്കുകയാണ്. പ്രശ്നമൊന്നുമില്ലെന്നാണ് ശിവൻ പറഞ്ഞത്. ദേവിയാണെങ്കിൽ അപ്പുവിൻ്റെ റൂമിലേക്ക് പോകാൻ മടിച്ചു നിൽക്കുകയാണ്. അപ്പോഴാണ് ബാലൻ വന്ന് മോൾ വന്നെന്നും, നീ പോയി കുഞ്ഞിനെ കണ്ട് വരാൻ പറയുന്നു. അപ്പുവിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ, ഞാൻ പോവുന്നില്ലെന്നാണ് ദേവി പറയുന്നത്. നീ പോവാതിരിക്കരുതെന്നും, അപ്പു ഇനിയൊന്നും പറയില്ലെന്നും, നിന്നോട് ചിലപ്പോൾ സോറി പറയാനാണ് സാധ്യത, തുടങ്ങി പല കാര്യങ്ങളും പറഞ്ഞ് ബാലൻ ദേവിയെ അപ്പുവിൻ്റെ റൂമിലേക്ക് അയക്കുന്നു. റൂമിലെത്തിയപ്പോൾ, ദേവൂട്ടി അമ്മേ എന്ന് വിളിക്കുന്നു. അകത്തു കയറി വരാൻ ദേവിയോട് പറയുന്നു. പിന്നീട് അപ്പു കയറി വരാൻ പറയുന്നു. അകത്ത് കയറിയപ്പോൾ ദേവൂട്ടിയെ കെട്ടിപ്പിടിക്കുകയാണ്.

പിന്നീട് കുറച്ച് സംസാരിച്ച ശേഷം, ദേവൂട്ടിക്ക് മരുന്നു നൽകാനുണ്ടെന്ന് പറഞ്ഞപ്പോൾ, ദേവി പുറത്തേക്ക് പോയി. ദേവിക്ക് വിഷമം മാറുന്നില്ല. പുറത്തു പോയി വിഷമത്തിൽ പലതും ആലോചിച്ചിരിക്കുകയാണ്. അപ്പു ദേവൂട്ടിക്ക് മരുന്ന് നൽകിയ ശേഷം റൂമിൽ കിടത്തിയ ശേഷം ദേവിയുടെ അടുത്തേക്ക് വരുന്നു. പിന്നീട് ദേവിയോട് അപ്പു പറയുകയായിരുന്നു. ദേവൂട്ടിയോട് ദേവിയേടത്തി അധികം സ്നേഹം കാണിക്കരുതെന്നു പറയുന്നു. അതെങ്ങനെ എനിക്ക് സാധിക്കുമെന്ന് ദേവി പറഞ്ഞപ്പോൾ, ദേവിയേടത്തി അങ്ങനെ പെരുമാറുമ്പോൾ എന്നോട് മോൾക്ക് ഒരു സ്നേഹവും ഉണ്ടാവില്ലെന്നും, നെന്തു പെറ്റ ഒരമ്മയുടെ വിഷമം ദേവിയേടത്തിക്ക് മനസിലാവില്ലെന്നും പറയുകയാണ് അപ്പു.ഇത് കേട്ടദേവി വേദനയോടെ കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയപ്പോൾ, ബാലൻ ഞെട്ടുകയായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ, നടന്ന കാര്യം ബാല നോട് പറയുകയായിരുന്നു. രണ്ടു പേരും റൂമിലിരുന്ന് പലതും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.