ദേവൂട്ടി ഐസിയുവിൽ കിടക്കുമ്പോഴും, ദേവിയോടുള്ള വെറുപ്പ് മാറാതെ അപ്പു; അവസാനം ബാലൻ ആ തീരുമാനം എടുക്കുന്നു.!! Santhwanam serial 12 January 2024

Santhwanam serial 12 January 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വന ത്തിൽ വേദനിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി ആശുപത്രിയിൽ ആവുകയായിരുന്നു. ഐസിയുവിൽ കിടക്കുമ്പോഴും അമ്മയെ കാണണമെന്നാണ് ദേവൂട്ടി പറയുന്നത്. എന്നാൽ ഞാൻ ചെയ്തത് തെറ്റായിപ്പോയെന്നാണ് അപ്പു പറയുന്നത്. ദേവീയേടത്തിയെ അമ്മ

എന്നു വിളിപ്പിച്ചത്. മമ്മിയും, അപ്പച്ചിമാരുമൊക്കെ പറഞ്ഞത് ഞാൻ അനുസരിക്കാത്തത് വലിയ തെറ്റായിപ്പോയെന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് ശിവൻ വരുന്നത്. കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചോദിച്ച ശേഷം ദേവിയേടത്തിയും ബാലേട്ടനും വരാൻ പോകുന്നുണ്ടെന്നും, ഇവിടെ ദേവിയേടത്തി വന്നാൽ അപ്പു ഏടത്തിയോട് കുത്തു വാക്കുകൾ പറയരുതെന്ന് പറയണമെന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് ഡോക്ടർ വന്നു വരുന്നത്.

ദേവൂട്ടിയുടെ അമ്മ വന്നോ എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്ന് പറഞ്ഞപ്പോൾ, അവരോട് പെട്ടെന്ന് വരാൻ പറയൂ എന്ന് പറയുകയാണ് ഡോക്ടർ. അപ്പോഴാണ് ദേവിയും ബാലേട്ടനും ഓടി വരുന്നത്. വന്നപ്പോൾ ഐസിയുവിൻ്റെ മുന്നിലാണ് ഹരിയെയും അപ്പുവിനെയും കാണുന്നത്. നിങ്ങൾ എന്താണ് ഐസിയുടെ മുന്നിൽ നിൽക്കുന്നതെന്ന് ഹരിയോട് ചോദിച്ചപ്പോൾ, മോൾ ഐസിയുവിലാണെന്ന് ഹരി പറയുന്നു. ഏടത്തി പോയി കണ്ടിട്ടു വരൂ, ഏടത്തിയെ കാണണമെന്ന് പറയുകയാണ് ദേവൂട്ടിയെന്നു പറയുകയാണ് ഹരി. അടുത്ത നിന്ന അപ്പു ദേഷ്യ ഭാവത്തിൽ നോക്കുകയാണ്. പെട്ടെന്ന് തന്നെ ദേവി ഐസിയുവിലേക്ക് പോവുകയാണ്. അപ്പോഴാണ് ശിവനെ അഞ്ജുവിളിക്കുന്നത്.

ദേവൂട്ടിക്ക് എങ്ങനെയുണ്ടെന്നും, മറ്റും ചോദിക്കുകയും, ദേവിയേടത്തി മോളെ കണ്ടോ തുടങ്ങി പല കാര്യങ്ങളും ചോദിക്കുകയായിരുന്നു. ദേവിയേടത്തി മോളെ കാണാൻ പോയിട്ടുണ്ടെന്നും, മോൾക്ക് സീരിയസൊന്നും അല്ലെന്നും ശിവൻ പറഞ്ഞു. അപ്പു ദേവിയേടത്തിയോട് മോശമായി പെരുമാറിയോ എന്ന് അഞ്ജു ശിവനോട് ചോദിക്കുന്നുണ്ട്. ഇല്ലെന്നും, എല്ലാവരും വിഷമിച്ചു നിൽക്കുകയാണെന്നും, ഞാൻ പെട്ടെന്ന് അങ്ങോട്ട് വരാമെന്നും പറഞ്ഞ് ശിവൻ ഫോൺ വച്ചു. അപ്പോഴാണ് ദേവി ഐസിയുവിൽ പോയി ദേവൂട്ടിയെ കാണുന്നത്. മോളോട് വിഷമിക്കരുതാന്നും മറ്റും പറഞ്ഞ് സമാധാനിപ്പിക്കുന്നത്.അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Comments are closed.