ദേവൂട്ടിയെ ദേവിയിൽ നിന്ന് വേർപെടുത്തുമ്പോൾ.!! അപ്പുവിൻറെ ക്രൂ രതകൾ അവസാനിക്കുന്നില്ല; ദേവൂട്ടിക്ക് ആ ആപത്ത് സംഭവിക്കുന്നു.!! Santhwanam serial 10 January 2024

Santhwanam serial 10 January 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയെ ദേവിയുടെ റൂമിൽ അയക്കാത്തതിനാൽ ദേവൂട്ടി റൂമിലിരുന്ന് കരയുകയായിരുന്നു. എന്നാൽ അപ്പു നീ ഇനിമുതൽ നീ ഇവിടെ കിടന്നാൽ മതിയെന്നും, നിന്നെ അവിടെ കിടക്കാൻ വിടില്ലെന്ന് പറഞ്ഞു വളരെ ദേഷ്യത്തിൽ കുട്ടിയോട്

പെരുമാറുകയായിരുന്നു. അപ്പോഴാണ് ഹരി കയറിവരുന്നത്. ഹരി അപ്പുവിനോട് മോൾ അവിടെ പോയി കിടന്നോട്ടെ എന്ന് പറഞ്ഞപ്പോൾ അവളുടെ എല്ലാ വാശികളും കൂട്ടു നിന്നാൽ അവൾ ഒന്നും കേൾക്കാതെ ആകുമെന്നും, അതിനാൽ ഇന്ന് ഇപ്പോൾ ഞാൻ പറയുന്നത് അവൾ അനുസരിക്കണമെങ്കിൽ, നീ കൂടി മനസിലാക്കണം എന്ന് ഹരിയോട് പറയുകയായിരുന്നു. അങ്ങനെയൊക്കെ കരഞ്ഞുകൊണ്ട് ദേവൂട്ടി കിടക്കുകയായിരുന്നു.

ദേവി ആണെങ്കിൽ റൂമിൽ ദേവൂട്ടി ഇല്ലാത്തതിനാൽ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ബാലൻ കയറിവരുന്നത്. നീ ഇങ്ങനെ കരയല്ലേയെന്നും, ദേവൂട്ടി അവരുടെ മകൾ ആണെന്ന കാര്യം നമ്മൾ ഓർക്കണന്നും പലതും പറഞ്ഞപ്പോൾ, എനിക്ക് ദേവൂട്ടി ഇല്ലാതെ ഉറക്കം കിട്ടുന്നില്ലെന്നും, അവൾ എപ്പോഴും എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നതല്ലേ എന്നുമൊക്കെ പറയുകയും കരയുമായിരുന്നു. അതൊക്കെ മറന്നു നീ ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു ലൈറ്റണച്ച് കിടക്കുന്നു. അപ്പുവും ഹരിയും കുട്ടിയും ഉറങ്ങാൻ കിടക്കുകയും അപ്പോൾ ഹരിയും അപ്പുവും ഉറങ്ങുന്ന സമയം ഉടൻതന്നെ ദേവൂട്ടി ദേവിയുടെ റൂമിലേക്ക് വരികയും, ഡോർ മുട്ടുന്നത് കേട്ട് ബാലൻ ഡോർ തുറന്നപ്പോൾ ദേവൂട്ടി പുറത്തുനിന്ന് ചിരിക്കുകയായിരുന്നു.

ഉടൻതന്നെ റൂമിലേക്ക് കയറിച്ചെന്ന് ദേവിയെ കെട്ടിപ്പിടിച്ചു. ദേവിയും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അപ്പുവിൻ്റെ ഉറക്കം ഞെട്ടുന്നത്. കണ്ണുതുറന്നു നോക്കുമ്പോൾ ദേവൂട്ടിയെ അടുത്ത് കാണുന്നില്ല. ഉടൻതന്നെ എഴുന്നേറ്റ് അപ്പു ഹരിയെ വിളിക്കുകയും, ദേവൂട്ടി എവിടെ പോയി എന്ന് ചോദിക്കുകയും ചെയ്യുന്നു. ഏട്ടത്തിയുടെ റൂമിൽ കാണുമെന്നും, നേരം വെളുക്കട്ടെ എന്ന് ഹരി പറഞ്ഞപ്പോൾ, അത് ശരിയാവില്ല എന്ന് അപ്പു പറഞ്ഞു. ഉടൻതന്നെ ദേവിയുടെ റൂമിലേക്ക് പോവുകയായിരുന്നു അപ്പു. ഡോർ മുട്ടുന്നത് കേട്ട് ദേവി ഡോർ തുറന്നപ്പോൾ അപ്പു ദേഷ്യത്തിൽ നിൽക്കുന്ന പോലെയാണ് കാണുന്നത്. ദേവൂട്ടി ഉണ്ടോ റൂമിൽ എന്ന് ചോദിച്ചപ്പോൾ ദേവി ഉണ്ടെന്ന് പറഞ്ഞപ്പോൾ, ഉടൻതന്നെ റൂമിലേക്ക് കയറി പിടിച്ചു വലിക്കുകയായിരുന്നു. എന്താണ് അപ്പു നീ ചെയ്യുന്നത് എന്ന് പറഞ്ഞു ബാലൻ ചോദിച്ചപ്പോൾ, അവളുടെ വാശിക്കെല്ലാം കൂട്ടുനിൽക്കില്ലെന്നും, അവൾ ഞാൻ പറയുന്നത് കേൾക്കണമെന്നും പലതും പറഞ്ഞു കൊണ്ട് ദേവൂട്ടിയെ കൂട്ടി പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.