സാന്ത്വനത്തിൽ പെരുമഴ പെയ്യുമോ.. ഇനി അത്‌ മാത്രമാണ് പരിഹാരം.. ഒടുവിൽ ജ്യോത്സൻ ആ പരിഹാരം ബാലനോട് നിർദ്ദേശിക്കുന്നു.!! Santhwanam latest episode May 9

കുഞ്ഞിനെ നഷ്ടപ്പെട്ട സങ്കടത്തിൽ ആടിയുലഞ്ഞ് ഹരി. അതെ, കുഞ്ഞ് നഷ്ടപ്പെട്ട സങ്കടത്തിൽ നിന്നും ഹരി ഇതുവരെയും മോചിതനായിട്ടില്ല. സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സാന്ത്വനം വീടിനെ പൂർവസ്ഥിതിയിലാക്കാൻ അപർണ നടത്തിയ പരിശ്രമവും വിഫലമായി. ഹരിയുടെ മനസ്സിൽ സങ്കടം അലതല്ലുന്നതിനൊപ്പം പകയും ഉടലെടുക്കുകയാണ്. തമ്പിയും സഹോദരിയുമാണ് കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ കാരണക്കാർ എന്ന് അയാൾ വിശ്വസിച്ചുപോകുകയാണ്.

ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം തുടരുന്നത്. അപ്പുവിനും ഹരിക്കും ജനിക്കാനിരുന്ന കുഞ്ഞ് നഷ്ടപ്പെടുന്നതോടെ വീട്ടിലുള്ളവരെല്ലാം ഏറെ നിരാശയിലാവുകയുമാണ്. വീട്ടിലെ ഐശ്വര്യക്കേട് തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരം നടത്താനുള്ള ശ്രമത്തിലാണ് ബാലനും ദേവിയും. ജ്യോത്സനെ കൊണ്ട് പ്രശ്നപരിഹാരം നടത്തിക്കുന്നത് പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ജ്യോത്സൻ പറയുന്ന ആ പരിഹാരത്തിലേക്കാണ് ഇനി സാന്ത്വനം വീട് കടക്കേണ്ടത്.

അതെന്താണ് എന്ന് പറയാതെ സസ്പെൻസിട്ട് നിർത്തിയിരിക്കുകയാണ് പുതിയ പ്രൊമോ വീഡിയോയിൽ. പരമ്പരയുടെ കഴിഞ്ഞ എപ്പിസോഡുകളിൽ ശിവന്റെ സുഹൃത്തുക്കൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നതും അതിലേക്ക് ശിവാഞ്ജലിമാരെ ക്ഷണിക്കുന്നതും കാണിച്ചിരുന്നു. എന്നാൽ ഈ ആഴ്ചത്തെ പ്രൊമോയിലും ആ ട്രിപ്പിന്റെ ദൃശ്യങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല എന്നത് പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. മാത്രമല്ല, അപ്പുവിന്റെ കഴിഞ്ഞ എപ്പിസോഡിലെ സ്‌ട്രോങ് ഡയലോഗുകൾ കണ്ടപ്പോൾ അവസാനിച്ചുവെന്ന് കരുതിയ

ദുഖകഥ വീണ്ടും കുത്തിപ്പൊക്കുന്നതായാണ് മനസിലാകുന്നത്. സാന്ത്വനം വീട്ടിൽ ഇനി ജനിക്കുന്ന കുഞ്ഞ്, അത്‌ ആരുടെ എന്ന ചോദ്യം സീരിയൽ ആരാധകർക്കിടയിൽ സജീവമാകുന്നുണ്ട്. ശിവാഞ്ജലിമാർക്ക് ഇപ്പോൾ ഒരു കുഞ്ഞ് വേണ്ട എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കും വിധം ദേവിക്കും ബാലനും തന്നെ ആദ്യത്തെ കുഞ്ഞ് ജനിക്കട്ടെ എന്നാണ് സാന്ത്വനം ആരാധകർ പറഞ്ഞുവെക്കുന്നത്. എന്തായാലും ശിവാഞ്ജലി പ്രണയത്തിന് തന്നെയാണ് ഇപ്പോഴും സാന്ത്വനം ആരാധകർ കൂടുതലും കാത്തിരിക്കുന്നത്.

Comments are closed.