തമ്പിയും അംബികയും സാന്ത്വനത്തിൽ.. സാന്ത്വനം വീടിനെ പൂർവസ്ഥിതിയിൽ കൊണ്ടുവരാൻ അപർണ.. ഇനി പഴയപോലെ എല്ലാം തുടങ്ങണം.!! Santhwanam latest episode May 6

തമ്പിയും അംബികയും സാന്ത്വനം വീട്ടിൽ എത്തിയിരിക്കുകയാണ്. അപ്പു എന്തൊക്കെ പറഞ്ഞാലും, ആട്ടിയിറക്കുക തന്നെ ചെയ്താലും സാന്ത്വനത്തിൽ പോയി മകളെ കാണണമെന്ന വാശിയിലായിരുന്നു തമ്പി. സാന്ത്വനത്തിലെത്തുന്ന തമ്പിയെയും അംബികയെയും കാണിച്ചുകൊണ്ടാണ് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ അവസാനിച്ചിരിക്കുന്നത്. അപ്പു ഇപ്പോൾ സ്ട്രോങ്ങ് ആണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടന്നുപോയ സങ്കടവും നിരാശയുമെല്ലാം മാറ്റിവെച്ച്

വീട്ടുകാരെ മൊത്തം പൂർവസ്ഥിതിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അപർണ. അത്തരത്തിൽ വീട്ടുകാരോട് സന്തോഷപൂർവം സംസാരിക്കുന്ന അപർണയെ പ്രോമോ വീഡിയോയിൽ കാണാം. അതിന് മുന്നേ മുറിയിൽ വിങ്ങിപ്പൊട്ടുന്ന അപർണയെ അഞ്ജു കണ്ടതാണ്. അപ്പുവിന്റെ സങ്കടം കണ്ടിട്ട് അഞ്ജുവിനും സങ്കടം വരുകയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്.

രാജേശ്വരിയുടെ ആൾക്കാർ ഹരിയെ ഉപദ്രവിക്കുകയും അത് ചോദ്യം ചെയ്യാൻ ശിവൻ എത്തുകയുമായിരുന്നു. രാജേശ്വരിയുടെ ക്രൂരത ചോദ്യം ചെയ്യാൻ അമരാവതിയിലെത്തിയ അപർണ തിരികെ മടങ്ങവെയാണ് ബോധരഹിതയായി വീണത്. കുഞ്ഞ് എന്ന സ്വപനം നഷ്ടമായതോടെ അപർണ്ണയും കുടുംബവും ഏറെ വിഷമത്തിലായി. എത്രയോ നാളത്തെ കാത്തിരിപ്പാണ് പാഴ്ക്കിനാവായി മാറിയത്. എന്തായാലും ആ സങ്കടത്തിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും.

രാജേശ്വരിയോടുള്ള ദേഷ്യത്തിൽ തമ്പിയെ തള്ളിപ്പറഞ്ഞ അപർണക്ക് ഇത്തവണ അച്ഛനോട് എന്താകും പറയാൻ കഴിയുക. ഏറെ സംഭവബഹുലമായ എപ്പിസോഡുകളാണ് ഇപ്പോൾ സാന്ത്വനത്തിൽ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. സങ്കീർണ്ണമായ ജീവിതങ്ങളെ നേരിന്റെ നെരിപ്പോടോടെ അവതരിപ്പിക്കുന്ന സാന്ത്വനത്തിലെ ഓരോ കഥാസന്ദർഭങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. സാന്ത്വനം താരങ്ങൾക്കെല്ലാം ഏറെ ആരാധകരുമുണ്ട്.

Comments are closed.