സാന്ത്വനം ഇനി പെരുമഴ കൊള്ളുന്ന സങ്കടക്കടൽ.. ദേവിയും ബാലനും സാന്ത്വനം വിടുന്നു.. കണ്ണീർ തോരാതെ അഞ്ജലിയും കണ്ണനും ശിവനും.!! Santhwanam latest episode May 18

അതെ, ആ തീരുമാനം ഉറപ്പിച്ചത് തന്നെയാണ്. കല്ലുപോലെ ഉറച്ച തീരുമാനം. ബാലനും ദേവിയും സാന്ത്വനം വിടുന്നു. ദേവിയുടെ ദോഷം കൊണ്ടാണ് സാന്ത്വനം വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എങ്കിൽ ആ പഴി ഇനി കേൾക്കാൻ ദേവിയോ ബാലനോ സാന്ത്വനത്തിൽ ഉണ്ടാവില്ല. അടിയുറച്ച തീരുമാനവുമായി ബാലനും ദേവിയും സാന്ത്വനം വിടാനൊരുങ്ങുമ്പോൾ ആ വീട് തന്നെ ഉറക്കത്തിലേക്ക് നടന്നടുക്കുകയാണ്. ‘ഞങ്ങൾക്ക് ഈ വീട് മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രാപ്തിയായിട്ടില്ല’

എന്ന് ശിവൻ പറയുമ്പോഴും ‘നിങ്ങൾ രണ്ടാളും ഇവിടം വിട്ടുപോയാൽ ഞാനും ഈ വീട്ടിൽ നിന്ന് പോകും’ എന്ന് കണ്ണൻ പറയുമ്പോഴും ബാലന്റെ കണ്ണുകൾ നിറയുക തന്നെയാണ്. ദേവിയേടത്തി ഇല്ലാത്ത ഒരു സാന്ത്വനം വീടിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന് അഞ്ജു പറയുമ്പോൾ ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. അഞ്ജലിയും അപർണ്ണയും ദേവിയുടെ മാറോട് ചേർന്ന് മുറുകെപ്പിടിക്കുകയാണ്. സാന്ത്വനത്തിന്റെ നട്ടെല്ലാണ് ബാലനും ദേവിയും.

അവർ അവിടം വിടുക എന്ന് പറയുന്നത് ആർക്ക് ചിന്തിക്കാൻ കഴിയും? ലക്ഷ്മിയമ്മ ദേവിയെ കെട്ടിപ്പിടിച്ച് കരയുകയാണ്. നിങ്ങൾ പോകുമ്പോൾ എന്നെയും കൊണ്ടുപോകൂ ദേവീ എന്നുപറഞ്ഞുകൊണ്ട് ആ അമ്മയുടെ ഈറനണിയുകയായിരുന്നു. ആരോക്കെയോ എന്തൊക്കെയോ പറഞ്ഞു എന്നതിന്റെ പേരിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് സേതു ഉൾപ്പെടെ പലരും ബാലനോട് മാറി മാറി ചോദിച്ചിരുന്നു. എന്നാൽ എടുത്ത തീരുമാനത്തിൽ നിന്നും ഇനി പിന്മാറാൻ അവർ തയ്യാറല്ല. സാന്ത്വനം

സങ്കടക്കടലാവുകയാണ്. തീരാമഴയാണ് അവിടെ പെയ്തുകൊണ്ടിരിക്കുന്നത്. അമരാവതിയിലെ രാജേശ്വരി തുടങ്ങിവെച്ച യുദ്ധമാണിത്. ഒടുവിൽ അപ്പുവിന്റെ സ്വപ്നങ്ങളെ പാഴ്ക്കിനാവാക്കിയിട്ട് അവർ പോയി. ഇപ്പോൾ തമ്പിയുടെ കണ്ണിൽ ദേവിയാണ് കുറ്റക്കാരി. ദേവിയുടെ ദോഷമാണ് അപ്പുവിനും ഹരിക്കും ജനിക്കാനിരുന്ന കുഞ്ഞ് നഷ്ടപ്പെടാൻ കാരണം. ആ കുത്തുവാക്കുകളിൽ മനം നൊന്താണ് ദേവി ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയത്. എന്തായാലും സാന്ത്വനം വീടിന്റെ ഈ സങ്കടക്കാഴ്ചകൾ പെട്ടെന്ന് തന്നെ മാറട്ടെ എന്ന ആശയിലാണ് പ്രേക്ഷകർ.

Comments are closed.