സാന്ത്വനം വിടാനൊരുങ്ങി ഈ ഏട്ടനും ഏട്ടത്തിയമ്മയും.. വിടപറയാൻ ഈ സഹോദരങ്ങൾക്കാകുമോ?? വികാരസാന്ദ്രമായ രംഗങ്ങളുമായി സാന്ത്വനം.!! Santhwanam latest episode May 17

അതെ, സാന്ത്വനത്തെ കണ്ണീരിലാഴ്ത്തുന്ന ആ തീരുമാനമാണ് ദേവിയും ബാലനും കൈക്കൊള്ളുന്നത്. താൻ ഉള്ളിടത്ത് കുഞ്ഞ് വാഴില്ലെന്ന ദോഷമുണ്ടെങ്കിൽ ആ പഴി മനസാ വഹിച്ച് അവിടെ നിന്നും ഇറങ്ങിക്കൊടുക്കാനാണ് ദേവിയുടെ തീരുമാനം. പരമ്പരയുടെ പുതിയ എപ്പിസോഡുകളെല്ലാം പ്രേക്ഷകരെ സങ്കടക്കടലിലേക്ക് തള്ളിവിടുകയാണ്.കളിയും ചിരിയും നിറഞ്ഞാടിയ സാന്ത്വനം വീട്ടിൽ ഇപ്പോൾ അതില്ല.
പകരം എന്നും സങ്കടവും നിരാശയും മാത്രം.

സാന്ത്വനത്തിൽ നിന്നും താൻ പോവുകയാണെന്ന വിവരം ദേവി ലക്ഷ്മിയമ്മയെ അറിയിക്കുന്നത് പുതിയ പ്രോമോ വീഡിയോയിൽ കാണാം. മാത്രമല്ല വീട്ടിലെ എല്ലാവരും ദേവിയുടെ സങ്കടാവസ്ഥയിൽ ആശങ്കയിലാണ്. അപ്പുവും അഞ്ജുവും ശിവനും ഹരിയും കണ്ണനും ചേർന്ന് ഇതിനെപ്പറ്റി ചർച്ച ചെയ്യുന്നുമുണ്ട്. അന്നത്തെ ദിവസം അംബിക വന്നപ്പോൾ ഓരോരുത്തരോടും അവർഅർത്ഥം വെച്ച് സംസാരിച്ചതൊക്കെയും കണ്ണൻ എടുത്ത് പറയുന്നുണ്ട്.

അംബികയുടെ സംസാരം ദേവിയെ വേദനിപ്പിച്ചുകാണുമെന്ന് അഞ്ജലിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇക്കാര്യം അഞ്ചു നേരത്തെ ശിവനോട് പറഞ്ഞിരുന്നതുമാണ്. അന്ന് ശിവൻ അത് കാര്യമായെടുത്തില്ല. ബാലൻറെയും ദേവിയുടെയും തീരുമാനം കേട്ട് സേതുവും ആകെ വിഷമത്തിലാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ദേവി ഓരോ തീരുമാനങ്ങളുമായി വരുമ്പോൾ ബാലൻ ഇങ്ങനെ പിന്തുണക്കുകയാണോ ചെയ്യേണ്ടത് എന്നാണ് സേതുവിൻറെ ചോദ്യം.

“എന്റെ പെങ്ങൾക്ക് ദോഷമുണ്ടെന്ന് നീയും കരുതുന്നുണ്ടോ ബാലാ?” എന്ന സേതുവിൻറെ ചോദ്യം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നതാണ്. കഴിഞ്ഞ ആഴ്ച സങ്കടകഥ കണ്ടുമടുത്ത പ്രേക്ഷകർ ഇത്തവണ ശിവാഞ്ജലി പ്രണയസീനുകൾ കാണാനുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ ആ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. . നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. താരം തന്നെയാണ് മുഖ്യകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും.

Comments are closed.