സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ നീങ്ങുന്നില്ല 🙄😥 കണ്ണനോട് പൊട്ടിത്തെറിച്ച് അഞ്‌ജലി.. സങ്കടക്കടലിൽ കണ്ണൻ 😓😓 കരച്ചിൽ കടിച്ചമർത്താനാകാതെ പ്രേക്ഷകർ.. ലച്ചു അപ്പച്ചി ഇനി പുറത്തേക്ക്.!! Santhwanam latest episode

കുടുംബപ്രക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. നടി ചിപ്പി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരക്ക് ഏറെ ആരാധകരാണുള്ളത്. ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തിന്റെ വരവോടെ സാന്ത്വനത്തിൽ വൻ പ്രശ്നങ്ങൾക്കാണ് തുടക്കമായത്. അഞ്‌ജലിയും അപർണയും തമ്മിൽ യുദ്ധം പ്രഖ്യാപിച്ചത് സാന്ത്വനം വീട്ടുകാരെ മാത്രമല്ല, പ്രേക്ഷകരെയും ഏറെ വേദനിപ്പിച്ചിരുന്നു.

ഇപ്പോൾ സത്യങ്ങളെല്ലാം മനസിലാക്കിയ അപർണ വല്ലാത്തൊരു അവസ്ഥയിലാണ്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ ബാലനും ദേവിയും ചേർന്ന് അപർണയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ അപർണയോട് സംസാരിക്കുന്ന കണ്ണനെയാണ് കാണിക്കുന്നത്. എല്ലാ തെറ്റും തന്റേതാണെന്നും അതിന്റെ പേരിൽ കൊച്ചേടത്തി സാന്ത്വനം വീട് വിട്ടുപോകരുതെന്നുമാണ് കണ്ണൻ ആവശ്യപ്പെടുന്നത്. ലച്ചുവിന്റെ മുൻപിൽ വെച്ച്‌ കണ്ണനെ കണക്കിന്

ശകാരിക്കുന്ന അഞ്‌ജലിയും പ്രൊമോയിൽ തിളങ്ങുന്നുണ്ട്. ഇതുകേട്ട് ലച്ചു സന്തോഷിക്കുന്നുവെങ്കിലും അഞ്‌ജലിയെ ചോദ്യം ചെയ്യുന്ന അപർണയെ കാണാം. എന്തിനാണ് കണ്ണനെ വഴക്ക് പറയുന്നതെന്ന് ചോദിച്ച് അഞ്ജുവിന് നേരെ തിരിയുകയാണ് അപ്പു. കോളേജ് തുറക്കും വരെ കടയിൽ വന്നു നിൽക്കട്ടെ എന്നുപറഞ്ഞ് ബാലേട്ടന്റെ അടുത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന കണ്ണനെ കാണിച്ചുകൊണ്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. കണ്ണന്റെ സങ്കടം കണ്ട് പ്രേക്ഷകർക്കും കരച്ചിൽ

അടക്കിപ്പിടിക്കാനാകുന്നില്ല. സാന്ത്വനത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയാണ്. ലച്ചു അപ്പച്ചിയാണ് എല്ലാത്തിനും കാരണം. അപ്പുവിനെയും കൊണ്ട് അമരാവതിയിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്തിരുന്ന അവരെ ഇനിയെങ്കിലും പടിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞൂടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ലച്ചു അപ്പച്ചി പോകുന്നതോടെ സാന്ത്വനത്തിൽ പഴയ ചിരിയും കളിയുമൊക്കെ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് സീരിയൽ ആരാധകർ.

Comments are closed.