പുതിയ വാഷിങ് മെഷിനുമായി സാന്ത്വനത്തിലേക്കെത്തി തമ്പി.. തമ്പിയുടെ പുതിയ വാഷിംഗ് മെഷിൻ വേണ്ടെന്ന് പറഞ്ഞ് ബാലൻ.!! സാന്ത്വനത്തിൽ അപ്പുവും അഞ്‌ജലിയും തമ്മിൽ അടി തുടങ്ങി.!! Santhwanam latest episode March 10

കുടുംബപ്രക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. എല്ലാത്തരം പ്രേക്ഷകരെയും വൈകുന്നേരങ്ങളിൽ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയതിന്റെ ക്രെഡിറ്റും സാന്ത്വനത്തിന് തന്നെ. ഒരു സാധാരണകുടുംബത്തിൽ പൊട്ടിത്തെറികൾ സംഭവിക്കാൻ നിമിഷനേരം മതിയാകും. ചില അസുരശക്തികൾക്ക് അത്‌ പെട്ടെന്ന് സാധിക്കുകയും ചെയ്യും. അത്തരത്തിൽ സാന്ത്വനം വീട്ടിൽ കടന്നുകൂടിയിരിക്കുന്ന ഒരു അസുരശക്തി

തന്നെയാണ് അപർണയുടെ ലച്ചു അപ്പച്ചി. ഇപ്പോൾ അവരുടെ ശ്രമം അപർണയെയും അഞ്ജുവിനെയും തമ്മിൽ തെറ്റിക്കുക എന്നതാണ്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ ദേവിയെക്കൊണ്ട് തന്റെ മുഷിഞ്ഞ തുണികൾ കഴുകിപ്പിക്കാൻ ശ്രമിക്കുന്ന ലച്ചുവിനെയും അതിനെതിരെ ആഞ്ഞടിക്കുന്ന അഞ്ജലിയെയും കണ്ടിരുന്നു. അതിന്റെ പേരിൽ അപർണ അഞ്ജുവിനെ ചോദ്യം ചെയ്തിരുന്നു. ഇരുവരെയും തമ്മിൽ തെറ്റിക്കാനുള്ള ലച്ചുവിന്റെ അടവ് വിജയിച്ചുതുടങ്ങുകയായിരുന്നു.

എന്നാൽ അപ്പുവേടത്തിയോട് വഴക്കിന് പോകേണ്ടെന്നും അങ്ങനെ നിങ്ങൾ വഴക്കായാൽ ആ യക്ഷി അപ്പച്ചി തന്നെയല്ലേ വിജയിക്കുക എന്നുമാണ് ശിവൻ അഞ്ജലിയോട് പറയുന്നത്. അതേ സമയം സാന്ത്വനം വീട്ടിൽ തനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും ഹരിക്കൊപ്പം അമരാവതിയിലേക്ക് പോകണമെന്ന ആഗ്രഹം മനസിലുണ്ടായിട്ടേ ഇല്ലെന്നുമാണ് അപർണ ലച്ചുവിനോട് ആവർത്തിച്ചുപറയുന്നത്. ബാലൻ വിചാരിക്കും പോലെ തന്നെ തമ്പി ഉടനടി സാന്ത്വനത്തിലെത്തുന്നതും പുതിയ പ്രൊമോ വീഡിയോയിൽ കാണാം.

പുതിയൊരു വാഷിംഗ് മെഷീൻ വാങ്ങിയാണ് തമ്പിയെത്തുന്നത്. അത്‌ കണ്ടപാടെ അപർണയുടെ മുഖത്ത് സന്തോഷം തുളുമ്പുകയാണ്. എന്നാൽ ഈ വാഷിങ് മെഷീൻ ഇവിടെ ആവശ്യമില്ലെന്നും ഇത്‌ തിരികെ കൊണ്ടുപോകണമെന്നുമാണ് ബാലൻ തമ്പിയോട് ആവശ്യപ്പെടുന്നത്. എന്തായാലും ലച്ചു അപ്പച്ചി സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ കുരുക്ക് സാന്ത്വനത്തിൽ മുറുകുകയാണ്. ഇനി എന്തൊക്കെയാണ് സാന്ത്വനം വീട്ടിൽ സംഭവിക്കാൻ പോകുന്നതെന്ന ആധിയിലാണ് ആരാധകർ.

Comments are closed.