ശിവൻറെ സംഹാരതാണ്ഡവം.. ഇനിയാണ് യഥാർത്ഥകലിപ്പ് സീൻ….ശിവേട്ടാ അഞ്ജുച്ചേച്ചിയെ ഓർത്തെങ്കിലും കൺട്രോൾ ചെയ്യണേ എന്ന് ആരാധകർ.!! Santhwanam Latest episode July 15 Malayalam

Santhwanam Latest episode July 15 Malayalam :

ഒടുവിൽ ശിവേട്ടൻ കത്തിയെടുത്തിരിക്കുകയാണ്. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടുകഴിഞ്ഞു, ഇനി രക്ഷയില്ല. കുടുംബക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജ ചെയ്യാൻ അനുവദിക്കാതെ ബാലനെയും കുടുംബത്തെയും ദ്രോഹിക്കുകയാണ് ഭദ്രൻ. ബാലൻ വന്ന് മാപ്പിരന്നാൽ പൂജയുടെ വിഷയം പരിഗണനക്ക് വെക്കാമത്രേ…തോറ്റ് പിൻമടങ്ങാൻ മാത്രം ഭീരുക്കളല്ല തങ്ങളെന്ന് കാണിച്ചുകൊടുക്കുകയാണ് നമ്മുടെ ശിവൻ.

വാക്കത്തിയും എടുത്ത് പാഞ്ഞൊരുപോക്കാണ്… ഒരു മാസ് ഔട്ട്ലുക്കിൽ തന്നെ ശിവേട്ടന്റെ പ്രകടനം ഇന്ന് കാണാം. കണ്ണനെ ഉപദ്രവിച്ചവരോടുള്ള പ്രതികാരമാണ് ഇനി ഈ ഏട്ടന്റെ കണ്ണുകളിൽ കാണാൻ കഴിയുക. കണ്ണനെയും വിളിച്ചുകൊണ്ടുള്ള ആ പോക്ക് തന്നെ ഒരു പ്രത്യേക സ്റ്റൈലിലാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് തന്നെയാണ് ഇന്നത്തേത്. ശത്രുപക്ഷത്തോട് ഏത് രീതിയിലാകും ശിവേട്ടൻ ഏറ്റുമുട്ടുക എന്നത് കാണേണ്ടത് തന്നെയാണ്.

അതേ സമയം കണ്ണനുൾപ്പെടെ പലരും പേടിയോടെ എല്ലാം അവസാനിപ്പിച്ച് തിരികെ പോകാം എന്ന ചിന്തയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സാന്ത്വനത്തിലേക്ക് തിരികെ പോകാം എന്ന തീരുമാനത്തിലേക്ക് ബാലൻ പോലും ഒന്ന് ചിന്തിച്ചുതുടങ്ങുന്നു. കഥയുടെ പുതിയ ട്രാക്ക് ഇഷ്ടപ്പെടാതിരുന്ന പ്രേക്ഷകരാകട്ടെ ഇനിയിപ്പോൾ ശിവേട്ടന്റെ ഹീറോയിസം കണ്ടിട്ടേ ഉള്ളൂ എന്ന തീരുമാനത്തിലാണ്. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് ഈ സീരിയൽ.

നടി ചിപ്പിയാണ് ഈ പരമ്പര നിർമ്മിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം സ്ഥിരം നേടുന്ന ഒരു സീരിയൽ കൂടിയാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷാ രാജ്, മഞ്ജുഷ, അച്ചു തുടങ്ങിയ താരങ്ങൾ ചിപ്പിക്കൊപ്പം ഈ പരമ്പരയിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്റെ മധുരവുമാണ് സീരിയലിന്റെ പ്രമേയം. സീരിയലിലെ ശിവാഞ്‌ജലി ജോഡിക്ക് ഏറെ ആരാധകരാണ് ഉള്ളത്.

Comments are closed.