ബോറടി മാറ്റാൻ ഹരിക്ക് ശിവന്റെ വക ഒരു ഉഗ്രൻ ഐഡിയ 😜🤣 ശിവനും അഞ്ജലിയും പോയതെവിടെ എന്നറിയാൻ പിന്നാലെ കൂടുന്ന കണ്ണൻ.. ആദ്യ കാഴ്ചയിൽ തന്നെ ശിവനെ അടിമുടി അളന്ന് രാജലക്ഷ്മി.!! Santhwanam latest episode

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി നിർമ്മാതാവുന്ന പരമ്പരയിൽ ദേവി എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ്. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ്. ശിവാജ്ഞലി എന്ന പേരിലാണ് ഇവരുടെ പ്രണയരംഗങ്ങളെല്ലാം സോഷ്യൽ മീഡിയയിലുൾപ്പെടെ ഷെയർ ചെയ്യപ്പെടാറുള്ളത്. ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്.

കഴിഞ്ഞ എപ്പിസോഡിലാണ് ശിവനും അഞ്ജലിയും കൂടി സിനിമക്ക് പോയത്. കൃഷ്ണ സ്റ്റോഴ്സിൽ നിന്നും കളക്ഷൻ എടുക്കാൻ വേണ്ടി എന്ന് പറഞ്ഞു മുങ്ങിയ രണ്ടുപേരും സിനിമക്ക് പോവുകയായിരുന്നു. പ്രോമോ വീഡിയോ കണ്ടപ്പോഴേ പ്രേക്ഷകർ ചോദിച്ചിരുന്നു, ശിവനും അഞ്ജലിയും പോയത് ഹൃദയം സിനിമ കാണാനാണോ എന്ന്. എന്നാൽ ഇന്നലെ സീരിയലിന്റെ പുതിയ എപ്പിസോഡ് കണ്ടതോടെ പ്രേക്ഷകരുടെ സംശയം മാറിക്കിട്ടി. ഹൃദയത്തിന് തന്നെയാണ് അവർ പോയത്.

ദർശനയെപ്പോലെ തന്നെ നീയും മുടി അഴിച്ചിട്ടാൽ കാണാൻ നല്ല രസമായിരിക്കും എന്ന് ശിവൻ അഞ്ജലിയോട് പറയുന്നിടത്ത് പ്രേക്ഷകർ വൻ കയ്യടിയാണ് നൽകുന്നത്. സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയിൽ ശിവൻ ഹരിക്ക് ഒരു ഉപദേശം നൽകുകയാണ്. സമയം പോകാനും ബോറടി മാറാനും ഒരു വഴിയുണ്ടെന്നും, ഞങ്ങൾ സിനിമക്ക് പോയ കാര്യം അപര്ണയേടത്തിയോട് ഒന്ന് പറഞ്ഞാൽ മതിയെന്നുമാണ് ശിവൻ ഹരിയോട് പറയുന്നത്.

അതെ പോലെ തന്നെ ശിവനും അഞ്ജലിയും എവിടെ പോയതാണ് എന്നറിയാൻ ശിവന്റെ പാന്റ്സിന്റെ പോക്കറ്റ് വരെ തപ്പുന്ന കണ്ണനെ പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്, സാന്ത്വനത്തിലെ പുതിയ താമസക്കാരി രാജലക്ഷ്മി ശിവനെ ആദ്യമായി പരിചയപ്പെടുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ശിവനെ കണ്ടപാടെ പണ്ട് തമ്പിയെ തല്ലാനോങ്ങിയ സംഭവത്തെകുറിച്ചാണ് രാജലക്ഷ്മി ശിവനെ ഓർമിപ്പിക്കുന്നത്. എന്തായാലും ഏറെ നിർണ്ണായകമായ എപ്പിസോഡുകളുമായാണ് സാന്ത്വനം മുന്നോട്ടുപോകുന്നത്.

Comments are closed.