വീട് ബാലൻറെ പേരിൽ വരാതിരിക്കാൻ പുതിയ നീക്കവുമായി അപ്പുവും സാവിത്രിയും.. സാന്ത്വനത്തിൽ വീണ്ടും പ്രശ്നങ്ങൾ.. പുതിയ തലവേദനയുമായി കണ്ണൻ.!! Santhwanam latest episode August 26 Malayalam

ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സ്നേഹസാന്ത്വനമാണ് ഈ കുടുംബം. ഒരു വീടായാൽ ഇങ്ങനെ തന്നെ വേണം എന്നാണ് പ്രേക്ഷകരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. സാന്ത്വനത്തിന്റെ ഐക്യം അത്രത്തോളം ഉണ്ടായിരുന്നു. എന്നാലിപ്പോൾ അവിടെയും പൊട്ടിത്തെറികൾക്ക് തുടക്കമാവുകയാണ്. വീട് ബാലൻറെ പേരിൽ എഴുതിവെക്കാനുള്ള

ചർച്ചകൾ ആരംഭിച്ചതോടെ എല്ലാ ദിക്കുകളിൽ നിന്നും ഭിന്നിപ്പ് ആരംഭിക്കുകയാണ്. ഒരു ഭാഗത്ത് നിന്നും അമരാവതി കുടുംബം അപ്പുവിനെ പലതരത്തിൽ സ്വാധീനിക്കുമ്പോൾ അഞ്ജുവിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നത് സാവിത്രിയാണ്. ഇതിനിടയിലേക്ക് ജയന്തി കൂടി വരുന്നതോടെ സംഭവം കെങ്കേമമാകുന്നു. ഇത്തരം ഒരു വലിയ പ്രശ്നം സാന്ത്വനം കുടുംബത്തിൽ നടമാടുന്ന സമയത്താണ് കണ്ണൻ മറ്റൊരു പ്രശ്നം ഉണ്ടാക്കിവെക്കുന്നത്.

അച്ചുവിനെ കാണാൻ വേണ്ടി സുഹൃത്തിൻറെ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയ കണ്ണൻ ഒടുവിൽ പണി പറ്റിച്ചിരിക്കുകയാണ്. ഇപ്പോൾ വലിയൊരു തുകയാണ് ആ ബൈക്ക് ശരിയാക്കി എടുക്കുന്നതിനായി കണ്ണന് ആവശ്യമായിവരുന്നത്. സാന്ത്വനത്തിൽ മൊത്തത്തിൽ പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങളെല്ലാം അതിജീവിച്ചുകൊണ്ട് ഇനിയെന്നാണ് സാന്ത്വനം കുടുംബത്തിൽ വീണ്ടും സന്തോഷം കാണാൻ കഴിയുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ പരമ്പര. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിലെ സാന്ത്വനം. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ, രോഹിത്, ദിവ്യ, അപ്സര, ഗിരിജ, സിന്ധു വർമ, പ്രമോദ് മണി, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങൾ സാന്ത്വനത്തിൽ നടി ചിപ്പിക്കൊപ്പം അണിനിരക്കുന്നു.

Comments are closed.