സാന്ത്വനത്തിലെ ശിവൻ മാറുന്നു.!! ഞെട്ടലോടെ ആരാധകർ.. ഇനി രൂപത്തിലും ഭാവത്തിലും പുതിയൊരാൾ.. മാറ്റത്തിന് കാരണം അഞ്‌ജലി.!! Santhwanam latest episode April 8

അതെ, ശിവൻ മാറുകയാണ്.!! നിങ്ങൾ ആഗ്രഹിക്കും പോലെ. ഇനിയിപ്പോൾ മാറിയില്ലെങ്കിലും മാറ്റിയെടുക്കും എന്ന ശപഥത്തിലാണ് അഞ്ജു. സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് അഞ്ജുവും ശിവനും തമ്മിലുള്ള രസകരമായ സംഭാഷണം നടക്കുന്നത്. ‘നിങ്ങൾ എന്റടുത്ത് നിന്ന് രക്ഷപെടാൻ ശ്രമിക്കേണ്ട, ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ നിങ്ങളെ മാറ്റിയെടുക്കാൻ എനിക്കറിയാം’ എന്നാണ് അഞ്‌ജലി പറയുന്നത്.

‘ഈ ജന്മം ഞാൻ നിങ്ങളെ വിട്ടുപോകുമെന്ന് കരുതുകയേ വേണ്ട’ എന്ന് പറയുമ്പോൾ അതിശയത്തോടെയാണ് ശിവൻ അഞ്ജുവിനെ നോക്കുന്നത്. ‘എനിക്ക് എങ്ങനെയാണോ നിങ്ങളെ വേണ്ടത്, ആ രീതിയിൽ ഞാൻ നിങ്ങളെ മാറ്റിയെടുത്തോളം’ എന്ന അഞ്ജുവിന്റെ മാസ് ഡയലോഗിന് നിറകയ്യടികളാണ് പ്രേക്ഷകർ നൽകുന്നത്. ആ സമയം ശിവന്റെ മുഖത്ത് വിരിയുന്ന ഭാവം കാണാൻ വല്ലാത്തൊരു രസം തന്നെയാണ്. എന്തായാലും

പുതിയ രൂപത്തിലും ഭാവത്തിലും ശിവേട്ടനെ കാണാനുള്ള കാത്തിരിപ്പിലാണ് സാന്ത്വനം ആരാധകർ. ഒരു ന്യൂ ജെൻ ഗെറ്റപ്പിൽ ശിവേട്ടനെ അഞ്‌ജലി മാറ്റിയെടുക്കും എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമില്ല. ശിവാഞ്ജലി പ്രണയം ഒരിടത്ത് പൂത്തുലയുമ്പോൾ മറ്റൊരിടത്ത് പുതിയ കരുക്കൾ നീക്കുകയാണ് രാജേശ്വരി. ഇത്തവണ ജയന്തിയെ കൂട്ടുപിടിക്കാനാണ് രാജേശ്വരിയുടെ ശ്രമം. ജയന്തിയെ വിലക്കെടുത്ത് സാന്ത്വനത്തെ പിഴുതെറിയാനുള്ള രാജേശ്വരിയുടെ ശ്രമം

വിജയിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. സാന്ത്വനം വീട്ടിലെ സമാധാനം തകർക്കാൻ രാജലക്ഷ്മി എത്തിയെങ്കിലും നടന്നിരുന്നില്ല. പിന്നാലെയാണ് രാജേശ്വരിയുടെ കടന്നുവരവ്. തന്റെ തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും ക്രൂരത മാത്രമാണ് രാജേശ്വരി കാത്തുസൂക്ഷിക്കുന്നത്. നടി സീനത്ത് ആണ് രാജേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടനവധി മലയാളസിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേത്രിയാണ് സീനത്ത്.

Comments are closed.