അപർണയുടെ അവസ്ഥയിൽ സങ്കടത്തോടെ സാന്ത്വനം വീട്.. ഏഷണിപ്പിശാചിന് ശിവേട്ടന്റെ വക മാസ് സമ്മാനം.. രാജേശ്വരിയെ തറ പറ്റിക്കാൻ തുനിഞ്ഞിറങ്ങി ബാലേട്ടനും.!! Santhwanam latest episode

Santhwanam : ‘തമ്പി സാറേ, ഞങ്ങളെപ്പറ്റി ഒന്ന് പറഞ്ഞുകൊടുത്തേക്ക് ചേച്ചിക്ക്” സാന്ത്വനം വീട്ടിലെ ബാലേട്ടന്റെ വാക്കുകൾ ആഘോഷമാക്കുകയാണ് പ്രേക്ഷകർ. ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ എപ്പിസോഡും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണാറുള്ളത്. പ്രതിസന്ധികളെ തരണം ചെയ്യാൻ ഇവർക്ക് നന്നായറിയാം എന്ന് പറഞ്ഞുകൊണ്ടാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

സ്നേഹത്തിന്റെ കരുത്ത് ഇനി തിരിച്ചറിയാൻ പോകുന്നത് അമരാവാതിയിലെ രാജേശ്വരിയാണ് എന്നും പ്രൊമോയിൽ പറയുന്നുണ്ട്. രാജേശ്വരിക്ക് കണക്കിന് കൊടുക്കുന്ന ബാലേട്ടനെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. അപർണ ആശുപത്രിയിലാണ്. കഴിഞ്ഞ എപ്പിസോഡിൽ ജയന്തി സാന്ത്വനത്തിലെത്തിയതും അപ്പുവിനെ മനഃപൂർവം കുത്തിനോവിച്ചതുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. ജയന്തിയോട് ശിവേട്ടൻ പറയുന്ന ചില മാസ് ഡയലോഗുകളാണ് ഇപ്പോൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്.

“ഇനി ഞങ്ങളുടെ കുടുംബത്തിൽ കയറി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി അപ്പുവേടത്തിയെ തളർത്തി കിടത്തിയത് പോലെ കിടത്താൻ മുതിർന്നാൽ അണിഞ്ഞൊരുങ്ങി അങ്ങാടി നിരങ്ങാൻ കാലുണ്ടാകില്ല നിങ്ങൾക്ക്. മുട്ടുകാല് തല്ലിയൊടിക്കും. പറഞ്ഞേക്കാം.” ജയന്തിക്ക് ശിവേട്ടന്റെ വക കിട്ടിയ മാസ് സമ്മാനം കണ്ട് കയ്യടിക്കുകയാണ് പ്രേക്ഷകർ. അതേ സമയം തമ്പിയും ജയന്തിക്ക് നേരെ തിരിയുന്നത് പ്രൊമോയിൽ കാണാം. നിങ്ങൾ ഒറ്റയൊരുത്തി കാരണമാണ് എന്റെ മകൾ ഇപ്പോൾ ഈ അവസ്ഥയിൽ കിടക്കുന്നത്

എന്നാണ് ജയന്തിയോട് തമ്പി പറയുന്നത്. എന്തായാലും ജയന്തിക്ക് നല്ല സമയമാണ്. ഏഷണിപ്പിശാചിന് എല്ലായിടത്ത് നിന്നും കണക്കിന് കിട്ടുന്നുണ്ട്. ഒരു ജയന്തി വിചാരിച്ചാലോ രാജേശ്വരി വിചാരിച്ചാലോ തകർക്കാവുന്നതല്ല സാന്ത്വനം വീടിന്റെ കെട്ടുറപ്പ്. സ്നേഹമാണ് ആ വീടിന്റെ ബലം. അതില്ലാതാക്കാൻ ആര് ശ്രമിച്ചാലും പരാജയമായിരിക്കും ഫലം. എന്തായാലും അപർണയുടെ അവസ്ഥയിൽ പ്രേക്ഷകർ സങ്കടത്തിലാണ്. എല്ലാം നേരെയാവട്ടെ എന്ന ആഗ്രഹത്തിലാണ് സാന്ത്വനം ആരാധകർ.

Comments are closed.