ശിവാഞ്ജലി പ്രണയമഴയിൽ സാന്ത്വനം.. അഞ്ജുവിന്റെ ശിരസിൽ ചുംബിച്ച് ശിവേട്ടൻ…. ശിവന്റെ മാറോട് ചാഞ്ഞ് അഞ്ജുവും.!! സാന്ത്വനത്തിൽ ഇനി പ്രണയത്തിന്റെ ശിവാഞ്ജലീയം.!! Santhwanam latest episode

മലയാളം ടെലിവിഷൻ പരമ്പരകളുടെ ഇതേവരെയുള്ള പ്രതിച്ഛായ തിരുത്തിയെഴുതിയ പരമ്പരയാണ് സാന്ത്വനം. ശിവാഞ്ജലി പ്രണയം കൊണ്ടാണ് പരമ്പര ഇപ്പോൾ കൂടുതൽ പ്രേക്ഷകരുടെ മനം കവരുന്നത്. സാന്ത്വനം വേറിട്ട ഒരു പ്രണയകാവ്യം തന്നെ സൃഷ്ടിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇരുവർക്കും വിവാഹിതരാവേണ്ടി വന്നത്. വിവാഹത്തിന് ശേഷമുള്ള ആദ്യദിനങ്ങളെല്ലാം കലഹം തുടർന്നെങ്കിലും പിന്നീട് മൗനപ്രണയത്തിന് തുടക്കമാവുകയായിരുന്നു.

ശിവന്റെയും അഞ്ജലിയുടെയും പ്രണയത്തിനും ഒത്തുചേരലിനും അക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകർ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. കട്ടിലിലും തറയിലുമായിരുന്ന കിടപ്പ് വരെ ഇരുവരും മതിയാക്കിയിരിക്കുകയാണ്. അങ്ങനെ ശിവനും അഞ്ജലിയും എല്ലാ അർത്ഥത്തിലും ഒന്നായിരിക്കുന്നു. ഇതിൽ കൂടുതൽ എന്ത് ശുഭവാർത്തയാണ് സാന്ത്വനം ആരാധകർക്ക് ഇനി കിട്ടാനുള്ളത്? ശിവാഞ്ജലി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞ ഒരു പ്രോമോ വീഡിയോയാണ് ഇപ്പോൾ സാന്ത്വനം ടീം

പുറത്തുവിട്ടിരിക്കുന്നത്. ‘സാന്ത്വനത്തിൽ ഇനി പ്രണയത്തിന്റെ ശിവാഞ്ജലീയം ഒഴുകിത്തുടങ്ങുന്നു’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കൊറോണ സമയത്ത് ഏറ്റവും കൂടുതൽ സാമൂഹിക അകലം പാലിച്ചവരാണ് ശിവേട്ടനും, അഞ്ജുവും എന്നാൽ കൊറോണയൊക്കെ ഒതുങ്ങി സാധാരണ ജീവിതത്തിലേക്ക് ഏവരും കാലെടുത്തുവെച്ചതോടെ ശിവാജ്ഞലിമാരും അകലം മാറ്റിവെച്ച് അടുക്കുകയാണ് എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. സാന്ത്വനം വീട്ടിൽ കുഞ്ഞുങ്ങൾ

ഓടിക്കളിക്കണമെന്ന ആഗ്രഹം ബാലനോട് പങ്കുവെക്കുന്ന ദേവിയെ പുതിയ പ്രോമോ വീഡിയോയിൽ കാണാം. അതേ സമയം ശിവേട്ടൻ അഞ്ജുവിന്റെ ശിരസ്സിൽ ചുംബിക്കുന്നതും അഞ്ജു ശിവന്റെ മാറിലേക്ക് ചായുന്നതും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ഉറക്കമെഴുന്നേൽക്കുന്ന വേളയിൽ തന്നോട് വളഞ്ഞിരിക്കുന്ന ശിവേട്ടന്റെ കൈകൾ എടുത്തുമാറ്റുന്ന അഞ്ജുവിനെ കണ്ട് ആരാധകർ ചിരിയടക്കുകയാണ്. മുറ്റത്ത് വാഴത്തോപ്പിൽ പോലും ശിവാഞ്ജലി പ്രണയത്തിന്റെ മഴ തകർത്തുപെയ്യുകയാണ്. എന്തായാലും സാന്ത്വനം ആരാധകർ ഏറെ ആവേശത്തിലാണ് ഇപ്പോൾ.

Comments are closed.