അപർണ ഇനി തിരിച്ചറിയലിന്റെ വക്കിലോ.!! രാജേശ്വരിയുടെ വാക്കുകൾ അപ്പുവിന് തിരിച്ചടിയാകുമോ.. സാന്ത്വനത്തിൽ ഇനിയാണ് പൊട്ടിത്തെറികൾ.!! Santhwanam Latest Episode 2023 February 25

Santhwanam Latest Episode 2023 February 25 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. സാന്ത്വനം കുടുംബത്തെ ഇന്ന് ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ കുറച്ച് നാളുകളായി സാന്ത്വനം കുടുംബത്തിലുള്ളവരിൽ നിന്നും മനസ് കൊണ്ട് അകന്നുനിൽക്കുകയാണ് അപ്പു. സ്വന്തം പേരിൽ ഒരു സൂപ്പർ മാർക്കറ്റ് വന്നതോടെ മറ്റൊരു മായാലോകത്താണ് അപ്പു. എന്നാൽ തമ്പിയുടെ ചതിക്ക് നിന്നുകൊടുക്കാൻ ഹരി ഇനി തയ്യാറല്ല.

രാജേശ്വരിയെ കളത്തിലിറക്കി പുതിയ പദ്ധതികൾക്ക് തുടക്കമിടുകയാണ് നമ്മുടെ ഹരിയേട്ടൻ. ഏതാണ്ട് അത് ഫലിച്ചു എന്ന് തന്നെ പറയാം. രാജേശ്വരിയുടെ വായിൽ നിന്നും കണക്കിന് കിട്ടിയിരിക്കുകയാണ് അപ്പു. ഇത് അപ്പുവിന്റെ കണ്ണ് തുറപ്പിക്കുമോ എന്നത് കണ്ടറിയാം. തമ്പി പുതിയ സൂപ്പർമാർക്കറ്റ് തുടങ്ങിയതോടെ കൃഷ്ണ സ്റ്റോറിന് അത് വലിയ അടിയായി മാറിയിരുന്നു. അമ്മായിയച്ചനുള്ള പണികൾ തുടരുകയാണ് ഹരി. അജ്ഞാതസന്ദേശം കേട്ട് രാജേശ്വരി

പല തവണ അങ്കലാപ്പിലാവുകയാണ്. ചോദ്യശരങ്ങളുമായി രാജേശ്വരി തമ്പിക്കരികിലേക്ക് എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് വലിയ ആവേശം തന്നെയാണ്. ഒരു കാലത്ത് ശത്രുപക്ഷത്തുണ്ടായിരുന്ന രാജേശ്വരി ഇപ്പോൾ തമ്പിക്കെതിരെ സംസാരിച്ചു തുടങ്ങിയതോടെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി തമ്പിയെയും അപ്പുവിനെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് സാന്ത്വനത്തിൽ മുഴുനീളം കാണിച്ചിരുന്നത്.

അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നിലവിലെ ഈ ട്രാക്ക് മാറ്റണം എന്ന അഭിപ്രായവുമുണ്ട്. എന്ത് തന്നെയായാലും മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നോട്ടുപോവുകയാണ് ഇപ്പോൾ സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. ചിപ്പിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളും സാന്ത്വനത്തിൽ വേഷമിടുന്നുണ്ട്. കുടുംബബന്ധങ്ങളുടെ കഥയാണ് സാന്ത്വനം പരമ്പര പറയുന്നത്. ഒപ്പം പ്രണയവും സൗഹൃദവുമെല്ലാം സാന്ത്വനം പറഞ്ഞുവെക്കുന്നുമുണ്ട്.

Rate this post

Comments are closed.