സ്വത്തിന്റെയും വീടിന്റെയും ഭാഗം ചോദിച്ച് രാജേശ്വരി.. ഇനി യു ദ്ധം തമ്പിയും രാജേശ്വരിയും.!! ശിവനുമായി രാജേശ്വരി മാഡത്തിന്റെ പോക്കുകളി.!! Santhwanam Latest Episode 2023 February 24 Malayalam

Santhwanam Latest Episode 2023 February 24 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനത്തിൽ ഇപ്പോഴിതാ പ്രേക്ഷകർ ആഗ്രഹിക്കുന്ന ചില കഥാമുഹൂർത്തങ്ങൾ വന്നുചേരുകയാണ്. തമ്പിക്ക് എട്ടിൻറെ പണി കൊടുത്തിരിക്കുകയാണ് രാജേശ്വരി. എല്ലാ സ്വത്തുക്കളുടെയും ഭാഗം കൃത്യമായി ആവശ്യപ്പെടുകയാണ് നമ്മുടെ പ്രിയപ്പെട്ട രാജേശ്വരി മാഡം. സ്വത്തിന്റെയും ആസ്തിയുടെയും കാര്യത്തിൽ വലിയ നിർബന്ധത്തിലാണ് ഇപ്പോൾ രാജേശ്വരി. മാത്രമല്ല,

എപ്പോഴും എവിടെയും ഇപ്പോൾ രാജേശ്വരിയാണ്. ഇത് തമ്പിയെ തളയ്ക്കാനുള്ള കൃത്യമായ അജണ്ട തന്നെയെന്ന് വ്യക്തം. എന്താണെങ്കിലും പ്രേക്ഷകരെല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുഹൂർത്തങ്ങളുമായാണ് ഇപ്പോൾ സാന്ത്വനം പരമ്പര പ്രക്ഷേപണം തുടരുന്നത്. രാജേശ്വരി സൂപ്പർമാർക്കറ്റിൽ എത്തുകയും അവിടെവെച്ച് ശിവനെ കാണുകയും ചെയ്യുന്നു. ശിവനുമായുള്ള രാജേശ്വരിയുടെ കണ്ടുമുട്ടലും

സംഭാഷണവും പ്രേക്ഷകർക്ക് ആവേശമേകുന്നു. രാജേശ്വരി ഇപ്പോൾ സാന്ത്വനം കുടുംബത്തിനൊപ്പമാണോ അതോ ഇപ്പോഴും സാന്ത്വനത്തിന്റെ ശത്രുപക്ഷത്ത് തന്നെയാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം. എന്ത് തന്നെയാണെങ്കിലും ഇപ്പോൾ അപ്പു ഏറെ സന്തോഷത്തിലാണ്. തൻറെ പേരിൽ ഒരു സൂപ്പർ മാർക്കറ്റ് രൂപം കണ്ടതോടെ അതിൻറെ ത്രില്ലിലാണ് അപർണ. എന്നാൽ സാന്ത്വനത്തിൽ നിന്നും അപർണ്ണയെ

അറുത്തുമാറ്റാനുള്ള തമ്പിയുടെ ശ്രമമാണ് ഇതെന്ന് അപ്പു മാത്രം തിരിച്ചറിയുന്നില്ല. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹരിയാണ് ഇത്തവണ കൃത്യസമയത്ത് ചരടുവലിച്ചിരിക്കുന്നത്. കൃത്യമായി രാജേശ്വരിയെ ഇപ്പോൾ കളത്തിലിറക്കിയിരിക്കുന്നത് ഹരി തന്നെയാണ്. ഒരു അജ്ഞാതസന്ദേശമായി രാജേശ്വരി അറിഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ കഥയിൽ നിർണായക മുഹൂർത്തങ്ങൾക്ക് വഴിതെളിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം.

Rate this post

Comments are closed.