സാന്ത്വനത്തിന്റെ ഷൂട്ട്‌ കഴിഞ്ഞ് ഞങ്ങൾ പൊട്ടിക്കരഞ്ഞപ്പോൾ.!! സാന്ത്വനത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് അച്ചു സുഗന്ത്; വീഡിയോ വൈറൽ.!! Santhwanam last day shooting video goes viral

Santhwanam last day shooting video goes viral : മിനിസ്ക്രീൻ പ്രേക്ഷകർ ഇത്രയധികം ആവേശത്തോടെ കണ്ട ഒരു പരമ്പരയായിരുന്നു സാന്ത്വനം. ബാലൻ്റെയും ദേവിയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ഈ കഴിഞ്ഞ ജനുവരി 28നായിരുന്നു അവസാന എപ്പിസോഡ് ഉണ്ടായിരുന്നത്. ആയിരം എപ്പിസോഡ് കഴിഞ്ഞ് ഒരു മണിക്കൂർ

നീണ്ട എപ്പിസോഡായിരുന്നു അവസാന എപ്പിസോഡ്. അതിന് മുൻപുള്ള എപ്പിസോഡിലായിരുന്നു മറ്റുതാരങ്ങളുടെ അവസാന ഷൂട്ടിംങ്ങ് ഉണ്ടായിരുന്നത്. സാന്ത്വനം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസമായിരുന്നു അതിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഗോപികയുടെ വിവാഹം. വിവാഹദിനത്തിലും മാധ്യമങ്ങൾക്ക് ചോദിക്കാനുണ്ടായിരുന്നതും സാന്ത്വനത്തിലെ വിശേഷങ്ങൾ തന്നെയായിരുന്നു. എന്നാൽ സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ അച്ചു സുഗത്

പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. അവസാന ഷൂട്ടിംങ്ങ് കഴിഞ്ഞ് സീരിയൽ അവസാനിക്കുന്നതിൻ്റെ വിഷമകരമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ദേവൂട്ടിയായി അവതരിപ്പിച്ച ഇസ ഫാത്തിമയായിരുന്നു വിളക്കിലും, ക്യാമറയിലും പ്രാർത്ഥിച്ച് മടങ്ങിയത്. അതിന് ശേഷം അഞ്ജുവായി അവതരിപ്പിച്ച ഗോപിക അവസാന സീൻ എടുത്തു കഴിഞ്ഞപ്പോൾ പൊട്ടി ക്കരയുകയായിരുന്നു. ഗോപികയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പിന്നീട് കാണുന്നത് അവസാന എപ്പിസോഡിലെ രംഗങ്ങളാണ്. ശുചീന്ദ്രം ക്ഷേത്രത്തിനടുത്തുളള രംഗങ്ങളാണ്.

അവിടെ നിന്നും, രാജീവും, ഗിരീഷും, സജിനും, അച്ചുവുമൊക്കെ സ്നേഹത്തോടെ യാത്ര പറയുകയാണ്. പിന്നീട് കാണുന്നത് സാന്ത്വനം വീടാണ്. ശങ്കരമാമനുമൊക്കെ വന്ന് യാത്ര പറയുകയാണ്. രക്ഷയും, ഗോപികയുമൊക്കെ വന്ന് യാത്ര പറയുകയാണ്. പിന്നീട് ക്യാമറയെ കുംബളങ്ങയിൽ തിരിയിട്ട് ഉഴിഞ്ഞ ശേഷം അവസാനം എറിയുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. വേദനാപരമായ ഒരു ലാസ്റ്റ് എപ്പിസോഡായിരുന്നു ഉണ്ടായിരുന്നത്. സീരിയലിൻ്റെ അവസാന ദിനം ഒരു കുടുംബത്തെ പിരിയുന്നതിൻ്റെ ദുഃഖം തന്നെയാണ് എല്ലാവർക്കും ഉണ്ടായിരുന്നത്.

Comments are closed.