വിവാഹ സന്തോഷത്തിനിടയിലെ സങ്കടം.!! അഞ്ജലിയായി ഇനി ഇല്ല ശിവേട്ടനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ഗോപിക; സാന്ത്വനം അവസാന എപ്പിസോഡിൽ സംഭവിച്ചത് കണ്ടോ.!! Santhwanam last day emotional seens Gopika

Santhwanam last day emotional seens Gopika : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു മണിക്കൂർ നേരത്തെ ക്ലെമാക്സ് എപ്പിസോഡിലൂടെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ പ്രേക്ഷകനും പറയാനുള്ളത് സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ്. ബാലൻ്റെയും ദേവിയുടെയും അനിയന്മാരുടെയും കഥ പറയുന്ന ഈ സീരിയൽ, മറ്റ് സീരിയലിൽ നിന്ന് വ്യത്യസ്തമായ കഥാവിഷ്കാരമായതിനാൽ

പ്രേക്ഷകർ പെട്ടെന്ന് തന്നെ കൈ നീട്ടി സ്വീകരിച്ചിരുന്നു. ആ സന്തോഷമാണ് കഴിഞ്ഞ ദിവസം മുതൽ ഓരോ കഥാപാത്രവും നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ശിവാഞ്ജലി. ശിവാഞ്ജലിയിൽ അഞ്ജലിയായി എത്തുന്നത് ഗോപിക അനിലാണ്. വിവാഹിതയാകുന്ന ഗോപിക സാന്ത്വനം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പ്രേക്ഷകരോടും, സാന്ത്വനം ടീമിനോടും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം സാന്ത്വനത്തിലെ അവസാന ഷോയെ കുറിച്ചും, പരമ്പര അവസാനിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് ഗോപിക പങ്കുവച്ചിരിക്കുന്നത്. എന്നാൽ അവസാന എപ്പിസോഡിൽ ഗോപിക ഉണ്ടായിരുന്നില്ല എങ്കിലും, അഞ്ജലിയുടെ അവസാന രംഗം ചിത്രീകരിക്കുന്ന വീഡിയോയാണ് ഗോപിക പങ്കുവച്ചിട്ടുള്ളത്. ദൈവത്തിനോടും, ക്യാമറേയും തൊഴുതു കൊണ്ട് കരയുകയാണ് ചെയ്യുന്നത്. വീഡിയോയിൽ വളരെ വിഷമത്തിലായിരുന്നു ഗോപിക എത്തിയത്. വീഡിയോയ്ക്ക് താഴെ ഗോപിക ഇങ്ങനെ കുറിച്ചു.” അവസാന ദിവസത്തെ അഞ്ജലിയായിട്ടുള്ള ഷോട്ട് തികച്ചും ഹൃദയഭേദകമായിരുന്നു. ഇനി ക്യാമറയ്ക്ക് മുന്നിൽ അഞ്ജലിയായെത്താൻ സാധിക്കാത്തതിൽ വലിയ

വിഷമമുണ്ട്. എൻ്റെ ഹൃദയം അഞ്ജലിക്ക് വേണ്ടി നൽകിയിരിക്കുകയായിരുന്നു മൂന്നു വർഷത്തോളം. അതിനാൽ അത് എനിക്കായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമായാണ് തോന്നിയത്. അഞ്ജലിയായി അഭിനയിക്കുന്നതിലും അപ്പുറം, അഞ്ജലിയായി ജീവിക്കുകയായിരുന്നു. എന്നെ വിശ്വസിച്ച് അഞ്ജലിയെ എനിക്ക് തന്നവരോട് നന്ദി പറയുകയാണ്. എൻ്റെ അഞ്ജലി എന്ന കഥാപാത്രത്തെ സ്വീകരിച്ച് സ്നേഹിച്ച പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നു. അഞ്ജലിയെന്നും എൻ്റെ ഹൃദയത്തിൽ ഉണ്ടാവും. ഒരു പാട് നന്ദി.” എന്നാണ് ഗോപിക കുറിച്ചത്. നിരവധി പേരാണ് താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ കമൻറുമായി എത്തിയിരിക്കുന്നത്. സാന്ത്വനവും, അതിലെ ഓരോ കഥാപാത്രങ്ങളും ഞങ്ങളെ മിസ് ചെയ്യുമെന്നാണ് ആരാധകർ കമൻറുമായി വന്നിരിക്കുന്നത്.

Comments are closed.