അപ്സര അസൽ ഉർവശി തന്നെ.!! സേതുവേട്ടനും ജയന്തിയും കൂടി സംഭവം കലക്കി; ചിരിയടക്കാൻ കഴിയാതെ പ്രേക്ഷകർ…| Santhwanam Jayanthi And Sethu Reels Goes Viral Malayalam

Santhwanam Jayanthi And Sethu Reels Goes Viral Malayalam: മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. സഹോദരങ്ങളുടെ സ്നേഹബന്ധം പറയുന്ന ഈ സീരിയൽ മലയാളക്കര നെഞ്ചോട് ചേർത്തുവെച്ചതാണ്. പ്രമുഖരായ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ പരമ്പരയുടെ ലൊക്കേഷൻ കാഴ്ചകൾ താരങ്ങൾ എപ്പോഴും ഇൻസ്റ്റാഗ്രാം വഴിയും മറ്റ് സോഷ്യൽ മീഡിയ പേജ് വഴിയും വഴിയും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാന്ത്വനം സീരിയലിലെ താരങ്ങളായ അപ്സരയും ബിജേഷും പുതിയ റീലുമായി എത്തിയിരിക്കുകയാണ്.

മലയാളത്തിലെ തന്നെ ഹാസ്യസീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള താരങ്ങളാണ് അപ്സരയും ബിജേഷും. സീരിയലിലെ പ്രധാന കഥാപാത്രമായ നടി ചിപ്പി രഞ്ജിത്ത് അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരൻ സേതുവും ഭാര്യ ജയന്തിയുമായാണ് താരങ്ങൾ ഇപ്പോൾ സാന്ത്വനത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ലൊക്കേഷനിൽ വെച്ചെടുത്ത ഏറെ രസകരമായ ഒരു ഇൻസ്റ്റാഗ്രാം റീലാണ് പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുള്ളത്. സേതുവേട്ടൻ ഇപ്പോൾ പഴയ ആളല്ല എന്നുള്ള

മിഥുനം ഉർവശിയുടെ ഡയലോഗുകൾ പറഞ്ഞാണ് അപ്സര വീഡിയോയിൽ അഭിനയിച്ചത്. എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ അങ്ങനെ കൊച്ചാക്കണ്ടായിരുന്നു എന്നും എന്നെ മാറ്റിനിർത്തി സ്വകാര്യത്തിൽ പറയാമായിരുന്നില്ലേ സാമ്പാർ മോശമായിരുന്നതെന്നുമെല്ലാം ഉർവശിയുടെ അതേ ഭാവത്തിൽ തന്നെ വളരെ രസകരമായി അവതരിപ്പിച്ചാണ് ഇരുവരും ഈ വീഡിയോയിൽ എത്തിയിട്ടുള്ളത്. രസകരമായ ഈ ആക്റ്റിംഗ് വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ഒട്ടനവധി ആരാധകരാണ് രസകരമായ അടിക്കുറിപ്പുകൾ നൽകി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. രണ്ടുപേരും ഇനിയും ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ പങ്കുവെക്കണമെന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന. സീരിയലിൽ അപ്സരയ്ക്ക് നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജീവിതത്തിൽ അപ്സര ഒരു പഞ്ചപാവമാണ്. സീരിയൽ കണ്ട് ഒരിക്കലും ആരും എന്നെ തെറ്റിദ്ധരിക്കരുതെന്ന് താരം നിരവധി പ്രോഗ്രാമുകൾക്കിടയിൽ മുൻപ് പറഞ്ഞിട്ടുണ്ട്.

Rate this post

Comments are closed.