ശിവാജ്ഞലി പ്രണയം ഇനി അതിരുകളില്ലാതെ.. ഒരേ പായയിൽ തൊട്ടടുത്ത് ശിവനും അഞ്ജലിയും.. താടിയെടുക്കണമെന്ന് ശിവനോട് അഞ്ജലി.. പ്രേക്ഷകമനം കവർന്ന് സജിനും ഗോപികയും.!! Santhwanam Serial | Shivanjaly Love | Santhwanam Serial Latest Episode | Santhwanam Episode January 5

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. അന്നും ഇന്നും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം. പരമ്പരയിലൂടെ ഏറെ ആഴത്തിൽ കടന്നുചെന്ന രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ഇരുവരുടെയും മൗനപ്രണയം പ്രേക്ഷകരെ ഏറെ സ്വാധീനിച്ചു എന്ന് തന്നെ പറയാം. തുടക്കത്തിൽ കലഹിച്ചും പരസ്പരം പോർ വിളിച്ചും കണ്ടുമുട്ടിയ ഇവർ ജീവിതത്തിലും ഒന്നായി.


ഇതോടെ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ ഏറെ ഇഷ്ടപ്പെട്ട രംഗങ്ങളായി മാറി ശിവാജ്ഞലിയുടേത്. വിവാഹിതരായെങ്കിലും അവരുടെ പിണക്കങ്ങളും പരിഭവങ്ങളും മാറിയില്ല. ഇപ്പോൾ അഞ്ജലിയുടെ വീട്ടിൽ എത്തിയിരിക്കുകയാണ് ശിവൻ. പരമ്പര ഏറ്റവും പുതിയ പ്രൊമോയിൽ കാണിച്ചിരിക്കുന്ന ഒരു രസകരമായ രംഗമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ച് താഴെ പായ വിരിച്ച് കിടക്കുന്ന രംഗമാണ് ആരാധകരേറെ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി പ്രേക്ഷകർ കാണാൻ കൊതിച്ചിരുന്ന ഒരു രംഗമായിരുന്നു ഇത്. ഇതിനുമുമ്പ് ഒരാൾ കട്ടിലിലും ഒരാൾ പായയിലും എന്ന രീതിയിലായിരുന്നു കിടപ്പ്. എന്നാൽ പലപ്പോഴും ആരാധകർ ആവശ്യപ്പെട്ടിരുന്ന ഒരു രംഗമായിരുന്നു ഇത്. അതേപോലെ തന്നെ അഞ്ജലി ശിവനോട് താടി എടുക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. താടി എടുത്ത് ഇതുവരെയും കണ്ടിട്ടില്ലല്ലോ എന്നാണ് അഞ്ജലി പറയുന്നത്.

എന്നാൽ താടിയെടുക്കുന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നും ശിവൻ പറയുന്നുണ്ട്. എന്തായാലും അങ്ങനെ ശിവനെ കാണാൻ വലിയ ആഗ്രഹം എന്ന് അഞ്ജലി പറഞ്ഞു വെക്കുകയാണ്. അഞ്ജലി പറയുന്നതുകൊണ്ട് ശിവൻ താടി എടുത്തേക്കാം എന്നുതന്നെയാണ് ആരാധകർ ചിന്തിക്കുന്നത്. ഉടൻ തന്നെ താടിയില്ലാത്ത ശിവനെ കാണാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്താണെങ്കിലും ശിവാജ്ഞലി പ്രണയം പൂത്തുതളിർക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. സാന്ത്വനത്തിലേക്ക് തിരികെ പോകാൻ ഒരുങ്ങുന്ന അപ്പുവും ഈ എപ്പിസോഡിലെ പ്രധാന കാഴ്ച തന്നെയാണ്.

Comments are closed.