ഇത് അധ്വാനത്തിന്റെ അംഗീകാരം; സാന്ത്വനം ഹരിയുടെ പുതിയ വിശേഷം അറിഞ്ഞോ.? സന്തോഷം പങ്കുവച്ച് ഗിരീഷ് നമ്പ്യാർ.. Santhwanam Hari Happy News Malayalam

Santhwanam Hari Happy News Malayalam: മിനിസ്ക്രീനിൽ നിരവധി ആരാധകരുള്ള പരമ്പരയാണ് ‘സാന്ത്വനം’. ബാലന്‍റേയും ദേവിയുടേയും അവരുടെ സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയുമൊക്കെ കഥ ഏറെ രസകരമായി പറഞ്ഞുകൊണ്ടാണ് പരമ്പര മുന്നോട്ട് കാലങ്ങളായി പോകുന്നത്. തമിഴിലെ പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന പരമ്പരയുടെ റീമേക്കാണെങ്കിലും സാന്ത്വനം ഏറെ മലയാളിത്തം നിറഞ്ഞ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .

പരമ്പരയിൽ ബാലന്‍റെ സഹോദരനായ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരീഷാണ്‌. ശിവരാമകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിവരായെത്തുന്നത് സജിൻ ടിപി, അച്ചു സുഗന്ദ് എന്നിവരാണ്. പരമ്പരകളിൽ മാത്രമല്ല ചില സിനിമകളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്.+താരത്തിന്റെ ഭാര്യയുടെ പേര് പാർവതി എന്നാണ്.മകൾ ഗൗരി. തന്റെ അഭിനയം മികവ് കൊണ്ടാണ് താരം ആരാധകരെ വാരിക്കൂട്ടിയത്. പരമ്പരയിൽ രക്ഷ രാജിന്റെ ഭർത്താവാണ് ഹരി.

അതായത് അപ്പുവിന്റെ ഹരി. പരമ്പരകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.തന്റെ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് താരം. ഇത് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വിശേഷങ്ങൾ തന്നെ മനസ്സിലാക്കാം.ഒരുവിധ താര ജാടകളും ഇല്ലാത്ത ഒരു വ്യക്തി.ഗിരീഷ് നമ്പ്യാരുടെ ചിരിക്ക് വരെ ആരാധകർ ഏറെയാണ്. ടി ആർ പി റൈറ്റുകളിൽ ഒന്നാമതാണ് സാന്ത്വനം എന്ന പരമ്പര.

മറ്റ് പരമ്പരകളിൽ നിന്നും വ്യത്യസ്തമായ തിരക്കഥ തന്നെയാണ് ഇതിനെ ജനപ്രീതി നേടുന്നത് ആക്കുന്നത്.ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സീരിയൽ അവാർഡ് നേടിയ താരത്തിന്റെ ചിത്രങ്ങളാണ് ഇവ . ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുകയാണ് താരം.Hard work pays off.. Eventually if not immediately. എന്നാണ് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലമാണ് തനിക്ക് ലഭിച്ചത് എന്നാണ് താരം പറയുന്നത്.

Rate this post

Comments are closed.