ഹരിയേട്ടൻ ചിരിപ്പിച്ചുകൊല്ലുമല്ലോ…. ഹരിയേട്ടനോട് ഐ ലവ് യു പറഞ്ഞ ജയന്തിക്ക് കിട്ടിയ മുട്ടൻ പണി കണ്ടോ; ഇനി ജയന്തി ഈ പണിക്കിറങ്ങില്ല…| Santhwanam Hari And Jayandhi Reels Goes Viral Malayalam
Santhwanam Hari And Jayandhi Reels Goes Viral Malayalam: മലയാളത്തിലെ തന്നെ മികച്ച പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ചിരിയും തമാശയും പിണക്കങ്ങളും ഇണക്കങ്ങളും അങ്ങനെയെല്ലാം ഒത്തുചേരുന്ന പരമ്പര ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുത്തു. പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് സാന്ത്വനം പരമ്പരയുടെ ലൊക്കേഷൻ വീഡിയോകളും കാണാൻ വളരെ ഇഷ്ടമാണ്.
സാന്ത്വനത്തിലെ നായകൻമാരിൽ ഒരാളായ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരും ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്സരയും ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലൊക്കേഷനിൽ വെച്ചടുത്ത ഒരു രസകരമായ കോമഡി വീഡിയോ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. റിയലി ഐ ലവ് യു എന്നു പറയുന്ന രസകരമായ ഒരു ഡയലോഗാണ് ഇവർ സ്പൂഫ് ചെയ്തിട്ടുള്ളത്.

ഗിരീഷ് നമ്പ്യാർ ഇത്രയും കോമഡിയായിട്ടൊക്കെ അഭിനയിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചിട്ടുള്ളത്. അപ്സരയും ഗിരീഷും പരമ്പരയിൽ മാത്രമാണ് പരസ്പരം പോര് വിളിക്കുന്ന ശത്രുക്കളെന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ അവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രേക്ഷകർ തന്നെ കമ്മന്റ് ചെയ്യുന്നുണ്ട്. രണ്ട് പേരും ചേരുമ്പോൾ ചിരിയുടെ മേളമാണെന്ന് പറഞ്ഞാണ് ആരാധകരുടെ കമ്മന്റ്. പ്രേമിച്ചാൽ മാത്രം മതിയോ എന്ന് അപ്സരയോട് ചോദിച്ച ഗിരീഷിനോട് അതുപോര,
എന്നെ കല്യാണവും കഴിക്കണമെന്ന് പറഞ്ഞ അപ്സര… ഉടൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്ന ഗിരീഷ്..ഈ കോമഡി വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് ലൈക്കും ഷെയറും കമ്മന്റുമാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഗിരീഷും അപ്സരയും ഇതുപോലെ നിരവധി കോമഡി വീഡിയോകളാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാത്തിനും പ്രേക്ഷകരുടെ നല്ല സപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
Comments are closed.