ഗോപികയുടെ വിവാഹത്തിന് സാന്ത്വനം താരങ്ങൾ എത്തിയപ്പോൾ; ഗോപികയ്ക്ക് താരങ്ങൾ നൽകിയ ഉപദേശം കേട്ട് ഞെട്ടി പ്രേക്ഷകർ.!! Santhwanam family in GP Gopika marriage function

Santhwanam family in GP Gopika marriage function : മലയാളികളുടെ പ്രിയ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ് ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജനുവരി 28-ന് വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ പുറത്തുവിട്ടത്. അതിനു ശേഷം വിവാഹ വസ്ത്രം എടുക്കാൻ പോകുന്നതിൻ്റെയും,

ആഭരണങ്ങൾ എടുക്കുന്നതിൻ്റെയുമൊക്കെ വീഡിയോകൾ താരങ്ങൾ പങ്കുവച്ചിരുന്നു. ശേഷം വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി, മെഹന്ദി, സംഗീത്ചടങ്ങുകളുടെയൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. വടക്കുംനാഥ ക്ഷേത്രത്തിൽ അധികം വിവാഹങ്ങൾ നടക്കാറില്ല. നടന്നാൽ തന്നെ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധ കമ്മിറ്റി വച്ചിട്ടുണ്ട്.

എന്നാൽ വടക്കുംനാഥ ഭക്തനായ ജിപി തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യവും അവിടെ വച്ച് നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. വടക്കുംനാഥൻ്റെ നടയ്ക്ക് മുമ്പിൽ വച്ച് താലികെട്ട് നടത്തിയ ശേഷം അടുത്തുള്ള മണ്ഡപത്തിലെത്തി വിവാഹ ചടങ്ങുകൾ നടത്തിയത്. മണ്ഡപത്തിലെ ചടങ്ങുകൾ ജിപിയുടെയുട്യൂബ് ചാനലിൽ ലൈവായി ഇടുകയും ചെയ്തു. ഗോപികയുടെയും ജിപിയുടെയും വിവാഹത്തിന് സാന്ത്വനം താരങ്ങളൊക്കെ എത്തുകയും ചെയ്തു. സാന്ത്വനം സീരിയലിലെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കോംബോയായിരുന്നു ശിവാഞ്ജലി. ഗോപികയുടെ വിവാഹത്തിന് വന്ന സജിനോട് ഗോപികയ്ക്ക് നൽകാനുള്ള ഉപദേശം എന്താണെന്ന് ചോദിച്ചപ്പോൾ,

ആളുകളുമായി കൂടുതൽ അടുത്തു കഴിഞ്ഞാൽ വരുന്ന മണ്ടത്തരങ്ങൾ ഒഴിവാക്കാൻ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് സജിൻ.സജിൻ്റെ ഭാര്യ ഷഫ്‌നയും ഗോപികയും അടുത്ത സുഹൃത്തുക്കളായതിനാൽ ഗോപിക വിവാഹം കഴിഞ്ഞ് പോകുന്നതിൻ്റെ വലിയ വിഷമത്തിലാണ് ഷഫ്ന എന്നും സജിൻ പറഞ്ഞു. സാന്ത്വനത്തിൽ അപ്പുവായ രക്ഷയും ഗോപികയ്ക്ക് ആശംസകളുമായി എത്തുകയുണ്ടായി. നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എന്നാണ് രക്ഷ പറയുന്നത്. സംഗീത് ചടങ്ങിനും സാന്ത്വനം താരങ്ങളൊക്കെ എത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബർ 22നായിരുന്നു ഗോപികയും ജിപിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള വിവാഹ നിശ്ചയമാണ് അന്ന് നടന്നത്.

Comments are closed.