അത്യുഗ്ര നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് മലയാളികളുടെ സ്വീകരണ മുറിയിലെ സ്നേഹത്തിന്റെ പരമ്പരക്ക് ക്ളൈമാക്; സ്വാന്തനം അവസാന ഘട്ടങ്ങളിലേക്.!! Santhwanam Climax episode

ചിപ്പിയെ കേന്ദ്ര കഥാപാത്രമാക്കി ആദിത്യൻ സംവിധാനം ചെയ്ത് 2020 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച മിനിസ്‌ക്രീൻ പരമ്പരയാണ് സ്വാന്തനം.കൂട്ട് കുടുംബത്തിന്റെ കെട്ടുറപ്പും വെല്ലുവിളികളും ഒക്കെയാണ് കഥ.അനശ്വരമായ കുടുംബ സ്നേഹത്തിന്റെയും ആവിശ്വസനീയമായ പുരോഗതിയുടെയും എല്ലാം മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ പരമ്പര പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് തന്നെയാണ് വെച്ചത്.

അനിയന്മാർക്ക് വേണ്ടി ജീവിതം തന്നെ ത്യജിക്കുന്ന സ്നേഹ നിധിയായ ജ്യേഷ്ഠനും ചേട്ടത്തി അമ്മയും അവരെ സ്വന്തം മാതാപിതാക്കളുടെ സ്ഥാനത്ത് കാണുന്ന അനിയന്മാരും കലക്രമേണ ജീവിതം അവരെ മാറ്റുന്നതും ഒക്കെയാണ് കഥ പറയുന്നത്.സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.കുടുംബനാഥനും കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രവുമായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജീവ്‌ പരമേശ്വർ ആണ്.ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം ബാലന്റെ ഭാര്യയായ ദേവിയുടേതാണ്.

കൂടാതെ ബാലന്റെ അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും ഒക്കെയാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.അച്ഛൻ മരിച്ച വീട്ടിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും വളർത്തി വലുതാക്കിയത് ബാലൻ ആണ്.ഹരി,ശിവൻ, കണ്ണൻ എന്നിവരാണ് ബാലന്റെ അനുജന്മാർ. ഹരിയുടെ ഭാര്യയാണ് അപർണ്ണ ശിവന്റെ ഭാര്യയാണ് അഞ്ജലി. രക്ഷ എന്ന അഭിനയത്രി ആണ് അപർണയുടെ വേഷം ചെയ്യുന്നത് കൂടാതെ. ശിവനായി സജിനും അഞ്ജലിയായി ഗോപികയും.കണ്ണനായി അച്ചു സുഗതും അഭിനയിക്കുന്നു. ഈയടുത്ത് സംവിധായകൻ ആദിത്യൻ അന്തരിച്ചതോടെ പരമ്പര വലിയൊരു പ്രതിസന്ധിക്ക് മുന്നിലായി.

എങ്കിലും പ്രേക്ഷകരെ നിരാധപ്പെടുത്താതെ പരമ്പര തുടർന്നു എന്നാൽ ഇപോഴിതാ പരമ്പരയുടെ അവസാനഘട്ടം എത്തിയിരിക്കുകയാണ്. തന്റെ ഭാഗം ചോദിച്ചു കണ്ണൻ വന്നതോടെ പ്രശനങ്ങൾക്ക് തുടക്കമായി പതിയെ അപ്പുവിന്റെയും ഹരിയുടെയും മകൾ ദേവൂട്ടി കൂടുതൽ സ്നേഹിക്കുന്നത് ബാലനെയും ദേവിയെയും ആണെന്നത് അപ്പുവിന് സഹിക്കാതെ ആയി. ഇപോഴിതാ തങ്ങൾ പടുത്തുയർത്തിയ സ്വാന്തനം വീട്ടിൽ അന്യരായി മാറിയിരിക്കുകയാണ് ബാലനും ദേവിയും. സ്വാന്തനം വിട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.ബാലനും ദേവിയും പടിയിറങ്ങുന്നത്തോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര അവസാനിക്കുകയാണ്.സ്വന്തം വീട് പോലെ സ്വന്തനത്തെ സ്നേഹിച്ച പ്രേക്ഷകരെ എല്ലാം ദുഃഖത്തിൽ ആഴ്ത്തികൊണ്ടാണ് ഇപ്പോൾ ക്ലൈമാക്സ്‌ അനൗൺസ് ചെയ്തിരിക്കുന്നത്

Comments are closed.