സാന്ത്വനം അഞ്ജലിയെ കണ്ടപ്പോൾ ആരാധകർക്കെല്ലാം പരാതി… ഉൽഘാടനവേദിയിൽ സംഭവിച്ചതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! Santhwanam Anjali At Inauguration Malayalam

Santhwanam Anjali At Inauguration Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് സാന്ത്വനം പമ്പരയിലെ അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക അനിൽ. ഗോപിക അനിൽ മലയാളസിനിമയിലൂടെ തന്നെ ബാലതാരമായി എത്തിയ താരമാണ്. ബാലേട്ടൻ എന്ന സിനിമയിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ചത് ഗോപികാ അനിലും താരത്തിന്റെ അനിയത്തി കീർത്തനാ അനിലുമാണ്. രണ്ടുപേരും ഒരുപാട് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സാന്ത്വനത്തിൽ വന്നതിനുശേഷം ഒരുപാട് ആരാധകരാണ് ഇപ്പോൾ ഗോപികയ്ക്കുള്ളത്. ഇപ്പോൾ ഗോപിക ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ വീഡിയോയാണ്

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാസർഗോഡ് പെരിയയിലെ റിമ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഉൽഘാടനത്തിനായാണ് ഗോപിക എത്തിയിട്ടുള്ളത്. ഗോപികയെ കാണാനായി ഒരുപാട് ആരാധകരാണ് അവിടേക്ക് എത്തിയിട്ടിട്ടുള്ളത്. തന്റെ ആരാധകരെ കണ്ട് കണ്ണുതള്ളിയ ഗോപികയുടെ വീഡിയോ വൈറലായിരിക്കുകയാണ്.ഗോപികയുടെ കൂടെ ഫോട്ടോ എടുക്കാനും സംസാരിക്കാനുമെല്ലാം അമ്മമാരും കുട്ടി ആരാധകരും തിടുക്കം കൂട്ടിയെത്തിയത് ഗോപികയ്ക്ക് അത്ഭുതമായി.

സാന്ത്വനം സീരിയലിന്റെ ആരാധകർ ഉദ്ഘാടനവേദിയെ പൊതിഞ്ഞു. മലയാളിവീട്ടമ്മമാരുടെ പ്രിയപ്പെട്ട താരമാവാൻ കുറഞ്ഞ കാലം കൊണ്ട് തന്നെ ഗോപികയ്ക്ക് സാധിച്ചത് കൊണ്ടാണ് ഉദ്ഘാടനത്തിന് ഇത്രയും ആരാധകരുടെ പ്രവാഹമുണ്ടാവാൻ കാരണമെന്ന് ഒരുപാട് ടിവി പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിരിച്ച മുഖം കാണാൻ എപ്പോഴും ഭംഗിയാണെന്നാണ് ആരാധകർ പറഞ്ഞിട്ടുള്ളത്. ചന്ദനക്കളർ ഗൗണാണ് ഗോപിക ധരിച്ചിട്ടുള്ളത്.

ഈ വേഷത്തിൽ ഗോപിക അതിസുന്ദരിയായി എന്നും സാരിയിൽ കാണുന്നതിനേക്കാൾ കുട്ടിത്തം ഈ വേഷത്തിലാണെന്നും ഗോപികയുടെ ആരാധകർ അറിയിച്ചിട്ടുണ്ട്. സീരിയലിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണുമ്പോൾ സുന്ദരിയാണെന്നും ആരാധകർ പറഞ്ഞിട്ടുണ്ട്. ശിവനായി അഭിനയിക്കുന്ന സജിനെ കൊണ്ടുവരാത്തതിൽ ആരാധകർ ഒരു പരാതിയും ഗോപികയോട് പറഞ്ഞിട്ടുണ്ട്. സജിനും ഗോപികയുമാണ് സാന്ത്വനത്തിലെ മികച്ച ജോഡികൾ എന്നാണ് പ്രേക്ഷകരുടെ മുഴുവൻ അഭിപ്രായം.

Rate this post

Comments are closed.