കുഞ്ഞേടത്തിയും അനിയനും കൂടിയാൽ പിന്നെ എല്ലാം കോമഡി ആണ്… ദാസാ വിജയാ കോമഡിയുമായി അഞ്ജുവും കണ്ണനും; ചിരിയടക്കാനാവാതെ ആരാധകർ.!! Santhwanam Anjali And Kannan Reels Goes Viral Malayalam

Santhwanam Anjali And Kannan Reels Goes Viral Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബപരമ്പരയായ സാന്ത്വനം സീരിയിലെ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് അഞ്ജുവും കുഞ്ഞനുജനായ കണ്ണനും. ഇപ്പോൾ ലൊക്കേഷനിലെ ചില രസകരമായ കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കണ്ണനായി അഭിനയിക്കുന്ന അച്ചു സുഗന്ദ്. തന്റെ യൂട്യൂബ് ചാനലിലൂടെ ലൊക്കേഷനിലെ വളരെ രസകരമായ ചില നിമിഷങ്ങൾ സ്വയം ട്രോളിക്കൊണ്ട് ഒരു വീഡിയോ. ഒരുപാട് പ്രേക്ഷകരാണ് വീഡിയോക്ക് താഴെ കമ്മന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ശിവനും അഞ്ജുവും, ദേവിയും, അപ്പുവും കണ്ണനുമാണ് വീഡിയോയിൽ ഉള്ളത്. ദാസാ വിജയാ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്. നാവു കുഴങ്ങാതെ റെഡ് ബൾബ് ബ്ലു ബൾബ് എന്നൊക്കെ പറയാൻ അഞ്ജുവിനെ വെല്ലുവിളിക്കുന്ന കണ്ണനെ തോല്പിക്കാൻ ശ്രമിച്ചാൽ അത് നടക്കുമോ? കണ്ണൻ അഞ്ജുവിനെ ദാസാ എന്ന് വിളിക്കുമ്പോൾ എന്താടാ വിജയാ എന്ന് തിരിച്ചുവിളിക്കുന്ന അഞ്ജുവിനെ നോക്കി ചിരിക്കുന്ന ശിവനും കൂടെയുണ്ട്. അഞ്ജു കണ്ണനെ വെറുതെ

കളിപ്പിക്കുന്ന കുറെ നിമിഷങ്ങളും അപ്പുവും ദേവിയുമെല്ലാമുള്ള നിമിഷങ്ങളും വീഡിയോയിൽ ഉണ്ട്. ഒരുപാട് മുൻപേ ഉള്ള വീഡിയോ ആണെങ്കിലും ഇപ്പോഴും പ്രേക്ഷകർ ഈ വീഡിയോ കാണുന്നുണ്ട്. അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക അനിൽ കോഴിക്കോട് ഭാഷ ലൊക്കേഷനിൽ സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനുമുൻപ് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. സാന്ത്വനം സീരിയൽ എല്ലാ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും

ഒന്നിനൊന്നുമികച്ചതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷത്തെ മികച്ച സീരിയലിനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് നേടിയത് സാന്ത്വനമായിരുന്നു. മികച്ച ജോഡിക്കുള്ള അവാർഡ് ഗോപികയ്ക്കും സജിനും മികച്ച നടിക്കുള്ള അവാർഡ് ചിപ്പി രഞ്ജിത്തിനുമാണ് ലഭിച്ചത്. കഥ വളരെ വ്യത്യസ്തമായതിനാലും കഥാപാത്രങ്ങളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാലും സാന്ത്വനം എന്നും മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായി തുടരുകയാണ്.

Rate this post

Comments are closed.