“എല്ലാ സന്തോഷങ്ങളും ദൈവം ഒരാൾക്ക് നൽകില്ല.. പക്ഷേ അതിന്റെ ഒക്കെ പിന്നിൽ ദൈവം മറ്റെന്തെങ്കിലും സന്തോഷവും കരുതിയിട്ടുണ്ടാവും” സന്തോഷം പങ്കുവെച്ച് സൗഭാഗ്യ .!!

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. സോഷ്യൽ മീഡിയ സജീവ സാന്നിധ്യങ്ങളായ താരങ്ങൾക്ക് കഴിഞ്ഞദിവസമാണ് ഒരു പെൺകുഞ്ഞ് പിറന്നത്. സൗഭാഗ്യയുടെ അമ്മയായ താര കല്യാൺ ആയിരുന്നു മകൾക്ക് കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവച്ചത്. പിന്നീട് തന്റെ കുഞ്ഞിന് പേരിട്ട സന്തോഷം സൗഭാ​ഗ്യയും ആരാധകരുമായി പങ്കുവെച്ചിരുന്നു. സുദർശന എന്നാണ്


കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. സൗഭാഗ്യയും കുഞ്ഞും രണ്ടു മുത്തശ്ശിമാർ ഒരു മുതുമുത്തശ്ശിയും ചേർന്ന് നാല് തലമുറയുടെ പെൺകരുത്ത് ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിട്ടുള്ളത്. ഇത് വിലയേറിയ ചിത്രമാണെന്നും ഏകദേശം നാലുവർഷം മുമ്പ് എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു.

ഈവർഷം എന്റെ ഭർത്താവിനും അദ്ദേഹത്തിന് അച്ഛനെ നഷ്ടപ്പെട്ടു. എന്റെ കുഞ്ഞിന് ഒരു മുത്തച്ഛൻറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ല. ദൈവം എല്ലായിപ്പോഴും ഒരാളെ എല്ലാറ്റിൽ നിന്നും അകറ്റാൻ ആഗ്രഹിക്കുന്നില്ല. അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരേയും. അതിലും സ്നേഹമുള്ള ഒരു മുതുമുത്തശ്ശിയും ആണ് നൽകിയിട്ടുള്ളത്. എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കു വെച്ചിട്ടുള്ളത്.

എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. സുദർശന മോൾക്ക് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് എത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് സൗഭാഗ്യ ആശുപത്രിയിൽ നിന്നും കുഞ്ഞിന് ഒപ്പം വീട്ടിലെത്തിയത്. മുത്തശ്ശിമാർ എല്ലാരും കൂടെ ചേർന്ന് കുഞ്ഞിന് ഒരുക്കിയിരുന്നത് വൻ സ്വീകരണമാണ്. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ സൗഭാഗ്യ തന്റെ ​ഗർഭകാല വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Comments are closed.