Saniya iyyappan: ഒറിജിനലിനെ വെല്ലുന്ന നൃത്തചുവടുകൾ 😱👌 ആടിയും പാടിയും പ്രണയിച്ച്‌ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സാനിയയും റംസാനും 🔥🔥 വീഡിയോ വൈറൽ.. ഏറ്റെടുത്ത് ആരാധകരും.!! [വീഡിയോ]

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് സാനിയ അയ്യപ്പനും റംസാൻ മുഹമ്മധും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് ഷോയിലുടെയാണ് ഇരുവരും തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ ഇരുവരും സിനിമയിലും സജീവമായി. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാള സിനിമാരംഗത്ത് ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ


കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. റംസാനും മലയാള സിനിമാ രംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇരുവരും പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. അത്തരത്തിൽ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച്പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. കുറുപ്പ് എന്ന മലയാള ചിത്രത്തിലെ പകലിരവുകൾ ആൽ ഇന്ന് തുടങ്ങുന്ന ഗാനത്തിന് ആണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. ഇരുവരുടേയും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരങ്ങളാണ് സാനിയയും റംസാനും. വളരെ സിമ്പിൾ ആയി ഒരേ ഡ്രസ്സിൽ ആണ് ഇരുവരും നൃത്തചുവടുകൾ വയ്ക്കുന്നത്. സിനിമയിലെ ചുവടുകളെക്കാൾ ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ വീഡിയോ ഏറ്റെടുത്തു കഴിഞു. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ഡാൻസ് ചലഞ്ചുകൾ ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. ബാലതാരമായിട്ടാണ് സാനിയ മലയാളത്തിലേക്ക് എത്തിയത് മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിലാണ് സാനിയ അഭിനയിച്ചത്.

Comments are closed.