ഒറ്റ നോട്ടത്തിൽ രാജ രവി വർമ്മയുടെ പേയിന്റിങ്ങ് പോലെ.!! സാനിയ ഇയ്യപ്പന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ Saniya iyappan latest viral photoshots..

ഡാൻസ് റിയാലിറ്റിഷോയിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു. മികച്ചൊരു നർത്തകി കൂടിയായ സാനിയ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. അഭിനയത്തിനോപ്പം മോഡലിങ്ങിലും കഴിവ് തെളിയിച്ച താരം തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലൻ സ്‌റ്റൈലിലൂടെയും ഒരുപാട്

പേർക്ക് ഫാഷൻ ഇൻസ്പിരിഷേനായി മാറി കഴിഞ്ഞു. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങൾക്ക് ഒപ്പം നിൽക്കുന്ന സുന്ദരിയാണ് സാനിയ എന്നാണ് ആരാധകരുടെ കമന്റുകൾ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാനിയക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിനോപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. സാനിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം

ക്ഷണനേരം കൊണ്ട് തന്നെ വെെറലായി മാറാറുമുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയായിൽ വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകളാണ് സാനിയ പങ്കുവെയ്ക്കാറുള്ളത്. മോഡേൺ വസ്ത്രങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്ന സാനിയ അത്തരം വസ്ത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പക്ഷേ ഇടയ്ക്കൊക്കെ താരം സാരിയിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയായിൽ വെെറലായി മാറിട്ടുണ്ട്.

ഒറ്റ നോട്ടത്തിൽ രാജാ രവി വർമ്മയുടെ ചിത്രം പോലെയാണ് സാനിയ ഒരുങ്ങിയിരിക്കുന്നത്. പച്ച ബനാറസി മോഡൽ സാരിയിൽ രാജകുമാരിയെ പോലെയാണ് സാനിയ എത്തിയിട്ടുള്ളത്. സിംപിൾ മേക്കപ്പിൽ താരം അതീവ സുന്ദരിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോൾഫിറ്റിന്റെ സാരി ഡിസെെൻ ചെയ്യ്തിരിക്കുന്നത് ജോയൽ ജേക്കബ് മാത്യുവാണ്. സാനിയയുടെ മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സുഹെെബാണ്. പഴയ രാജ കുമാരികളെ പോലെ സാനിയ സുന്ദരിയായിരിക്കുന്നു വെന്നാണ് ആരാധകരുടെ കമന്റ്.

Comments are closed.