ഇനി ഉപ്പ് പിടിക്കാൻ കാത്തിരിക്കേണ്ട.!! ആർക്കും അറിയാത്ത ഒരു പുതിയ രഹസ്യം ഇതാ ഇന്ന് ഉപ്പിലിട്ടത് ഇന്ന് തന്നെ കഴിക്കാം; കിടിലൻ രുചിയിൽ പൈനാപ്പിൾ ഉപ്പിലിട്ടത്.!! Salted Pineapple Recipe

Easy Salted Pineapple Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഓരോ സീസണും അനുസരിച്ചുള്ള കായ്ഫലങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ട്. വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ഉപ്പിലിട്ടതിന്റെ റെസിപ്പി

വിശദമായി മനസ്സിലാക്കാം. ഉപ്പിലിടാനായി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മധുരമുള്ളതും, പുളി ഉള്ളതും എല്ലാം മിക്സ് ചെയ്ത് ഇടുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതിനാൽ പൈനാപ്പിളിനോടൊപ്പം, പേരയ്ക്ക, മാങ്ങ എന്നിവയെല്ലാം ചേർത്ത് ഇടാവുന്നതാണ്. എന്നാൽ ഇവ നേരിട്ട് ഉപ്പിലിടാതെ അതോടൊപ്പം കുറച്ച് പച്ചമുളക് കൂടി ചേർത്ത് ഇടുകയാണെങ്കിൽ സ്വാദ് ഇരട്ടിയാകും. ഈയൊരു രീതിയിൽ ഉപ്പിലിട്ടത് തയ്യാറാക്കാനായി

ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പുമിട്ട് നല്ലതുപോലെ തിളപ്പിക്കണം. ശേഷം ഈയൊരു വെള്ളം ഒന്ന് ചൂടാറാനായി മാറ്റിവയ്ക്കുക. ആ ഒരു സമയം കൊണ്ട് ഉപ്പിലിടാൻ ആവശ്യമായ പഴങ്ങളെല്ലാം മുറിച്ച് സെറ്റ് ആക്കാവുന്നതാണ്. പൈനാപ്പിൾ ആണ് എടുക്കുന്നത് എങ്കിൽ തോലെല്ലാം കളഞ്ഞ് വട്ടത്തിലാണ് അരിഞ്ഞെടുക്കേണ്ടത്. മാത്രമല്ല അത്യാവശ്യം കട്ടിയുള്ള രീതിയിലാണ് പൈനാപ്പിൾ അരിഞ്ഞെടുക്കേണ്ടത്. അതോടൊപ്പം പേരക്ക കൂടി ഇടാവുന്നതാണ്. അതിനായി പേരക്ക നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം.

ശേഷം കുപ്പിയുടെ ഒരു ജാറെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെയറിൽ ആയി പൈനാപ്പിൾ ഇട്ട് ഫിൽ ചെയ്യുക. തൊട്ട് മുകളിലായി മുറിച്ചുവെച്ച പേരക്ക കൂടി ഫിൽ ചെയ്തു കൊടുക്കാം. ഏറ്റവും മുകളിലായി ചെറുതായി കീറിയ പച്ചമുളക് ഇട്ട് വെള്ളമൊഴിച്ച് കൊടുക്കാവുന്നതാണ്. പിന്നീട് ജാർ അടച്ചു വെച്ച് വായു കയറാതെ വേണം സൂക്ഷിക്കാൻ. ഇങ്ങനെ ചെയ്തെടുക്കുകയാണെങ്കിൽ രുചികരമായ ഉപ്പിലിട്ടത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. മാത്രമല്ല യാതൊരു കെമിക്കലും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കി എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Kidilam Muthassi

Comments are closed.