മാവും പ്ലാവും കൊമ്പൊടിയും വിധം പൂത്തുലയാൻ ഇനിയെന്തെളുപ്പം; പഴത്തൊലിയും ഉപ്പും മാത്രം മതി മാവും പ്ലാവും കായ്ക്കാൻ.!! Salt and banana peels for mango tree

Salt and banana peels for mango tree : മാങ്ങയുടെയും, ചക്കയുടെയും സീസണിൽ പരമാവധി അത് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. മാത്രമല്ല ആ ഒരു സമയം കഴിഞ്ഞാലും ചക്കയും മാങ്ങയും പല രീതിയിൽ സൂക്ഷിച്ചുവയ്ക്കാനുള്ള വഴികളും എല്ലാവരും നോക്കാറുണ്ട്. എന്നാൽ ഇങ്ങനെ സൂക്ഷിച്ചു വെക്കണമെങ്കിൽ ആവശ്യത്തിനു കായ്ഫലങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാങ്ങയും ചക്കയും ആവശ്യത്തിന് ഉണ്ടാകാനായി മരത്തിൽ പ്രയോഗിക്കാവുന്ന ഒരു കാര്യമാണ് ഇവിടെ വിശദമാക്കുന്നത്.

എത്ര കായ്ക്കാത്ത ചെടികളും അതുപോലെ ഗ്രോ ബാഗിൽ വളർത്തിയെടുക്കുന്ന ചെടികൾ പോലും ഈയൊരു രീതിയിൽ പ്രയോഗിച്ചാൽ ആവശ്യത്തിന് ഫലങ്ങൾ തരും. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് ബോട്ടിലെടുത്ത് അതിലേക്ക് ഒന്നര ലിറ്റർ അളവിൽ കഞ്ഞിവെള്ളം പുളിപ്പിച്ചത് ഒഴിക്കുക. ശേഷം പഴത്തൊലി ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുക. ഇത് ഒന്നു മുതൽ രണ്ട് ആഴ്ച വരെ അടച്ച് സൂക്ഷിക്കണം. ഈയൊരു മിശ്രിതം അരിച്ച് ഡയല്യൂട്ട് ചെയ്താണ് ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കേണ്ടത്.

എന്നാൽ ഈയൊരു രീതി പ്രയോഗിക്കുന്നതിന് മുൻപായി മാവ് അല്ലെങ്കിൽ പ്ലാവിന്റെ തടം നല്ലതുപോലെ മണ്ണ് മാറ്റി വൃത്തിയാക്കി അതിന് ചുറ്റും വെള്ളമൊഴിച്ച് നനച്ച ശേഷം ഡോളോമേറ്റ് ഇട്ട് കൊടുക്കണം. ഇതിൽ നിന്നും ധാരാളം പൊട്ടാസ്യം ചെടിക്ക് ലഭിക്കുന്നതാണ്. ഡോളോമേറ്റ് ഇട്ട് ഒരാഴ്ച കഴിയുമ്പോൾ എപ്സം സോൾട്ട് കൂടി ചെടിയിൽ തളിച്ച് കൊടുക്കണം.

എപ്സം സോൾട്ട് ലായനി തയ്യാറാക്കാനായി ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിൽ വെള്ളം ,മുക്കാൽ ടീസ്പൂൺ സാൾട്ട് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ശേഷം ആവശ്യമുള്ള ചെടിയുടെ മുകളിൽ സ്പ്രേ ചെയ്ത് നൽകാവുന്നതാണ്. എല്ലാ ചെടികളിലും ഈയൊരു രീതി പ്രയോഗിക്കുകയാണെങ്കിൽ കീടാണുക്കളെ ഇല്ലാതാക്കാനും ചെടി നല്ലതുപോലെ കായ്ക്കാനും അത് നല്ലതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : PRS Kitchen

Comments are closed.