ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചു നടൻ സലിം കുമാർ 😍😍 ഗംഭീര ചടങ്ങിൽ സഹപ്രവർത്തകർക്ക് മുൻപിൽ സലീം കുമാറിന്റെ വിവാഹ വാർഷികം.!!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരപ്രതിഭയാണ് സലിം കുമാർ. കൂടുതലും ഹാസ്യവേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനം കവർന്ന ഒരു താരം എന്ന് തന്നെ സലിം കുമാറിനെ വിശേഷിപ്പിക്കാം. താരത്തിന്റെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം കഴിഞ്ഞ ദിവസം ആയിരുന്നു. അതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

വിവാഹവാര്ഷികത്തിൽ താരം സോഷ്യൽ മീഡിയിൽ കുറിച്ച കുറിപ്പുകളും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വിവാഹവാര്ഷികത്തിൽ താരം കുറച്ചിരിക്കുന്നതിങ്ങനെ.. “സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ് ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവുംസ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത”


കൂടാതെ ഈ ഒരു വാർഷികം തന്റെ സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് സലിം കുമാർ. രമേഷ് പിഷാരടി, നാദിർഷ, ദിനേശ് പ്രഭാകരൻ എന്നിവർക്കൊപ്പം വ്യത്യസ്തരീതിയിലുള്ള വാർഷിക ആഘോഷം ആയിരുന്നു താരത്തിന്റെ. നിരവധി ആരാധകരും താരങ്ങളും സലിം കുമാറിനും ഭാര്യക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

1996-ൽ സെപ്റ്റംബർ 14 നു ആണ് സലിം കുമാർ, സുനിതയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ചന്തു, ആരോമൽ എന്നിവരാണ് താരത്തിന്റെ രണ്ടു മക്കൾ. വിവാഹത്തിന്റെ പിറ്റേദിവസം ആണ് അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അതേത്തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.

Comments are closed.