സജിന് പല സമയത്ത് പല സ്വഭാവം.!! പുറത്ത് വെച്ച്‌ റൊമാന്റിക്കാവാൻ സമ്മതിക്കില്ല.!! അഭിമുഖത്തിനിടയിൽ പരാതിപ്പെട്ടി തുറന്ന് ഷഫ്ന.!! Sajin & Shafna Interview

സാന്ത്വനം പരമ്പരയിലെ ശിവേട്ടൻ ഇന്ന് മിനിസ്‌ക്രീനിലെ മിന്നും താരമാണ്. നടൻ സജിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സജിനും ഷഫ്നയും ഒന്നിച്ചൊരു അഭിമുഖത്തിൽ എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ അത്‌ സംഭവിച്ചിരിക്കുകയാണ്. വളരെ രസകരമായ ഒരു അഭിമുഖം, സജിനേക്കാൾ കൂടുതൽ സംസാരിച്ചത് ഷഫ്നയാണ്.

സജിന് എഴുപത് ശീലമാണെന്നാണ് ഷഫ്ന പറയുന്നത്. ആളുടേത് രേവതി നക്ഷത്രമാണ്. രേവതി നാളിൽ ജനിച്ചവർ പൊതുവെ അങ്ങനെയാണല്ലോ, പല സാഹചര്യത്തിലും പല രീതിയിൽ പെരുമാറിക്കളയും. വീട്ടിൽ തന്നെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എങ്ങനെ എന്നത് പോലെയല്ല കസിനോടുള്ള പെരുമാറ്റം… മൊത്തത്തിൽ ആള് ഡിഫറൻറ് ആണ്. പുറത്തൊക്കെ പോകുമ്പോൾ താൻ ഇക്കയുടെ കൈപിടിച്ച് നടക്കും…

എന്നാൽ സജിന് അതൊക്കെ വലിയ നാണമാണെന്നാണ് ഷഫ്ന പറയുന്നത്. പുറത്ത് വെച്ച്‌ ഒന്ന് റൊമാന്റിക്കായി പോയാൽ ഇക്ക ഉടൻ പറയും, ദേ ആൾക്കാരൊക്കെ നോക്കുന്നു എന്ന്. ആൾക്ക് വലിയ നാണമാണ്. “എന്നാലും ഞാൻ പറയും ഞാൻ ഇക്കയുടെ ഭാര്യ അല്ലേ, ഇതിനൊക്കെ ഇപ്പോ എന്താ ഇത്ര കുഴപ്പമെന്ന്…” എന്തൊക്കെ പറഞ്ഞാലും തന്റെ ഭർത്താവല്ലേ എന്നാണ് ഷഫ്ന പറയുന്നത്. സജിന്റെയും ഷഫ്നയുടെയും ഒരു പ്രണയവിവാഹമായിരുന്നു.

പ്രതിസന്ധികൾ മറികടന്നുള്ള ഒരു വിവാഹം. രെജിസ്റ്റർ ഓഫിസിൽ വെച്ച് നടന്ന വിവാഹത്തിന്റെ കഥ മുന്നേ തന്നെ സജിൻ പ്രേക്ഷകരോട് തുറന്നുപറഞ്ഞിട്ടുണ്ട്. സാന്ത്വനം പരമ്പരയുടെ ലൊക്കേഷനിൽ ഇടക്കൊക്കെ ഷഫ്‌നയും എത്താറുണ്ട്. ഗോപികയും അച്ചുവും രക്ഷയുമായെല്ലാം ഷഫ്ന വലിയ സൗഹൃദത്തിലാണ്. മലയാളത്തിൽ സീരിയലുകൾ ചെയ്തുകൊണ്ടിരുന്ന ഷഫ്ന ഇപ്പോൾ അന്യഭാഷാസീരിയലാണ് ചെയ്യുന്നത്. എന്താണെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ് സജിനെയും ഷഫ്നയെയും.

Comments are closed.