ശ്രീകാന്തായി ശിവേട്ടൻ.!! ആദ്യരാത്രി രംഗത്തിൽ കസറി സാന്ത്വനം ശിവൻ.!! സജിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകരും.!! Sajin New short Film “Sreekanthinte Aadhyarathri ” Coming soon.!!

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സജിൻ.പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെയ്ക്കുന്നത്. ശിവൻ എന്ന കഥാപാത്രത്തിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയാകെ മനം കവർന്ന സജിൻ ഇപ്പോഴിതാ ‘ശ്രീകാന്തിന്റെ ആദ്യരാത്രി’ എന്ന പേരിൽ പുറത്തിറങ്ങിയ പുതിയ ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഷോർട്ട് ഫിലിം പുറത്തിറങ്ങിയതോടെ സാന്ത്വനം ആരാധകരെല്ലാം ഉത്സാഹപൂർവ്വം ശിവേട്ടൻറെ പെർഫോമൻസ് കാണാൻ ഓടിയെത്തി.

ആരാധകരെയൊന്നും സജിൻ നിരാശരാക്കിയില്ല. അത്യുജ്ജലമായ പെർഫോമൻസ് ആണ് ശ്രീകാന്തിന്റെ ആദ്യരാത്രിയിലും സജിൻ കാഴ്ചവെച്ചിരിക്കുന്നത്. സാന്ത്വനത്തിന്റെ ആരാധകരെല്ലാം ഇപ്പോൾ ശിവേട്ടന്റെ മറ്റൊരു ഔട്ട്ലുക്ക് കണ്ട് ഏറെ സന്തോഷത്തിലാണ്. പ്രണയവും വിവാഹവുമെല്ലാം വിഷയമാക്കിയ ഷോർട് ഫിലിമാണ് ശ്രീകാന്തിന്റെ ആദ്യരാത്രി. ദിവസങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു ഈ ഷോർട് ഫിലിം.

മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സജിന് ബ്രേക്ക് ലഭിക്കുന്നത് സാന്ത്വനം സീരിയലിലൂടെ ആണ്. സാന്ത്വനം വീട്ടിലെ ശിവരാമകൃഷ്ണൻ എന്ന ശിവൻ പ്രേക്ഷകർക്ക് ഏറെ സ്വീകാര്യനായി മാറുകയായിരുന്നു. ശിവാഞ്‌ജലി പ്രണയം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച ഒന്ന് തന്നെയാണ്. വിവാഹത്തിന് ശേഷമാണ് സാന്ത്വനത്തിൽ ശിവന്റെ പ്രണയം ആരംഭിക്കുന്നത്. അഞ്ജലിയുമായുള്ള ശിവേട്ടന്റെ പ്രണയാർദ്രമായ രംഗങ്ങൾ ആരാധകർ ആഘോഷമാക്കി മാറ്റി. സോൾമേറ്റ് എന്ന ഷോർട്ഫിലിമിൽ സജിൻ മുന്നേ അഭിനയിച്ചിരുന്നു.

ആ ഷോർട്ഫിലിമും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. സോഷ്യൽ മീഡിയയിലെ പ്രമുഖതാരം മരിയക്കൊപ്പമാണ് സജിൻ സോൾമേറ്റിൽ പ്രത്യക്ഷപ്പെട്ടത്. സജിൻ പങ്കെടുക്കുന്ന ഇന്റർവ്യൂകളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവാറുണ്ട്. എന്താണെങ്കിലും ശ്രീകാന്തിന്റെ ആദ്യരാത്രി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ശിവേട്ടനിൽ നിന്നും ഏറെ അകലത്തിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് ശ്രീകാന്ത് എന്നതും പ്രേക്ഷകർ പറഞ്ഞുവെക്കുന്നുണ്ട്.

Comments are closed.