ശിവേട്ടനെ വിടാതെ മുറുകെപ്പിടിച്ച് ഷഫ്ന; അഞ്ജു കണ്ടാൽ സഹിക്കുമോ ഇത്.. ഷഫ്നയുടെയും സജിന്റെയും റീൽ ഏറ്റെടുത്ത് ആരാധകർ.!! Sajin And Shafna Latest Reels Goes Viral

ടെലിവിഷൻ പ്രേക്ഷകരുടെ സൂപ്പർസ്റ്റാർ നായകനാണ് സാന്ത്വനം താരം സജിൻ. സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സജിൻ. സാന്ത്വനത്തിലെ ശിവേട്ടൻ ഇന്ന് എല്ലാ വിഭാഗം മിനിസ്ക്രീൻ പ്രേക്ഷകരുടെയും മനസ്സിലെ കണ്ണിലുണ്ണിയാണ്. സാന്ത്വനത്തിലൂടെ മാത്രം പരിചിതമായ ശിവേട്ടന്റെ മുഖം ഇന്ന് പറിച്ചെടുക്കാൻ ആവാത്തവിധം പ്രേക്ഷകഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞു. സജിൻ മാത്രമല്ല താരത്തിന്റെ പ്രിയപാതി ഷഫ്നയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

സിനിമകളിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഷഫ്ന. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മികവാർന്ന അഭിനയം ഷഫ്നയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി തകർത്തഭിനയിക്കുകയായിരുന്നു ഷഫ്ന. പിന്നീട് ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലും ഷഫ്ന നിറവാർന്ന സാന്നിധ്യമായി മാറി. അന്യഭാഷാസീരിയലുകളിലും കൈവച്ചുകഴിഞ്ഞു ഷഫ്ന. ഇപ്പോഴിതാ തൻറെ പ്രിയതമനൊപ്പം ഷഫ്ന പ്രത്യക്ഷപ്പെട്ട

ഒരു ഇൻസ്റ്റഗ്രാം റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. താരം പങ്കുവെച്ച ഈ റീൽ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്തു. സാന്ത്വനം ആരാധകരെല്ലാം നിറകയ്യടികളാണ് ഷഫ്നയുടെ വീഡിയോക്ക് നൽകുന്നത്. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണ് സജിനും ഷഫ്നയും ഒന്നിക്കുന്നത്. പ്ലസ് ടു എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അന്യഭാഷാസീരിയലിൽ അഭിനയിക്കുന്നതിന്റെ തിരക്കിലായതിനാൽ ഷഫ്നയും

സജിനും നേരിട്ടുകാണുന്നത് തന്നെ ചില ഇടവേളകളിലാണ്. ഇപ്പോഴിതാ അത്തരമൊരു ഇടവേളയിൽ ചിത്രീകരിച്ച റീലാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. സാന്ത്വനത്തിൽ സജിന്റെ പെയറായി വേഷമിടുന്നത് ഗോപിക അനിലാണ്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമാണുള്ളത്. ശിവാഞ്‌ജലി എന്ന പേരിലാണ് ഈ പെയർ അറിയപ്പെടാറ്. ഇവരുടെ ഒന്നിച്ചുള്ള പരിപാടികൾക്കും അഭിമുഖങ്ങൾക്കും ആരാധകർ കാത്തിരിക്കാറാണ് പതിവ്.

Comments are closed.