ക്ലാസിക്കൽ നൃത്തച്ചുവടുകൾ പരിശീലിച്ച് സായ് പല്ലവി.. ഒരു സംഘം നർത്തകർക്കൊപ്പമുള്ള പരിശീലന വീഡിയോ പങ്കുവെച്ച് നടി.!! Sai Pallavi viral dance video

വിരലിലെണ്ണാവുന്ന മലയാള സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് സായ് പല്ലവി. തെലുങ്കിലും തമിഴിലും സജീവമായ നടി, ഏറ്റവും ഒടുവിൽ ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് നാനിയുടെ നായികയായി ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിലാണ്. 2021 ഡിസംബർ 24 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ നാനിയുടെ അഭിനയത്തെ എല്ലാവരും പ്രശംസിച്ചപ്പോൾ,

സായ് പല്ലവിക്കും തന്റെ അഭിനയ പ്രസരിപ്പിൽ പ്രേക്ഷകരെ തളച്ചിടാൻ കഴിഞ്ഞു. റോസി എന്ന കഥാപാത്രത്തെയാണ് സായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന്റെ ഹൈലൈറ്റ് ‘പ്രണവലയ’ എന്ന ഗാനമാണ്, ഈ ഗാന രംഗത്ത് നടി തന്റെ നൃത്ത വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. ഗാനത്തിന് സായി ഒരു മുഴുനീള ക്ലാസിക്കൽ നൃത്ത പ്രകടനമാണ് നടത്തിയിരിക്കുന്നത്. സായിയുടെ ഭാവങ്ങളും,

വൃത്തിയുള്ളതും ചടുലവുമായ ചുവടുകളും പ്രേക്ഷക ഹൃദയം കീഴടക്കി. വിപുലമായ വേഷവിധാനവും പ്രേക്ഷരെ സായിയിലേക്ക് ആകർഷിച്ചു. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ സായി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ, സായി ഒരു സംഘം നർത്തകർക്കൊപ്പം ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തച്ചുവടുകൾ റിഹേഴ്സൽ ചെയ്യുന്നത് കാണാം. “എനിക്ക് ഏറ്റവും മികച്ച നർത്തകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു,

നന്ദി” എന്ന അടിക്കുറിപ്പോടെയാണ് സായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയുടെ കമന്റ് ബോക്സിൽ, സായിയുടെ പ്രകടനത്തെയും സിനിമയ്ക്ക് വേണ്ടി ഇത്രയും സങ്കീർണ്ണമായ ഒരു നൃത്തരൂപം പഠിക്കാനുള്ള നടിയുടെ അർപ്പണബോധത്തെയും പലരും അഭിനന്ദിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sai Pallavi (@saipallavi.senthamarai)

Comments are closed.