മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ കഥയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം റോഷാക്ക്… മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.!! Rorschach Movie Making Video Malayalam

Rorschach Movie Making Video Malayalam: മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ കഥയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി പ്രേക്ഷക ഹൃദയം കവർന്നെടുത്തു.കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷമാണ് നിസാം ബഷീർ ഈ ചിത്രംസംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായിക വേഷത്തിൽ അഭിനയിക്കാനും അതിന്റെ ഒപ്പം തന്നെ ആ ചിത്രം നിർമ്മിക്കുകയും ചെയ്തത് താരം തന്നെയാണ്.

ഈയടുത്താണ് ചിത്രം ഒ ടി ടി യിൽ റിലീസ് ചെയ്തത്. ഒ ടി ടിയിലും ചിത്രത്തിന് ലഭിച്ചത് വൻ പ്രേക്ഷക കയ്യടി ആയിരുന്നു. ഈ അവസരത്തിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വീഡിയോയും ആരാധകർക്കായി പുറത്ത് വിട്ടിരിക്കുന്നത്. സിനിമ പ്രേക്ഷകഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നത് പോലെ തന്നെ മേക്കിങ് വീഡിയോയും ശ്രദ്ധ നേടുമെന്ന് ഉറപ്പ്. പ്രമുഖ അമേരിക്കൻ സിനിമ സംവിധായകൻ

മാർട്ടിൻ സ്കോർ സൈസിന്റെ വരികൾ ചേർത്താണ് മേക്കിങ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഉടനീളം ചിത്രീകരിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ തന്നെയാണ്. വൈറ്റ് റൂം ഷൂട്ട് ചെയ്യുന്നതും ചിത്രത്തിൽ വ്യക്തമായി തന്നെ കാണാം. നടന്റെ അഭിപ്രായപ്രകാരം ഓഡിയൻസിന് എൻഗേജ് ചെയ്യിക്കുക എന്നാൽ അത് വലിയൊരു ടാസ്ക് ആണ്. എന്നാൽ ഏറ്റവും നന്നായി തന്നെ റോഷക്ക് എന്ന ചിത്രം പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചിട്ടുണ്ട് എന്ന് പറയാം.

ഒക്ടോബർ ഏഴിനാണ് നിസാം സംവിധാനം ചെയ്ത റോഷാക്ക് എന്ന ചിത്രം മിനിസ്ക്രീനിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം മാത്രമല്ല മറ്റു ഓരോ കഥാപാത്രങ്ങളും തങ്ങളുടെ അഭിനയം കൊണ്ട് ചിത്രത്തെ അവിസ്മരണീയമാക്കി. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ അവതരിപ്പിച്ച ശക്തമായ ഒരു കഥാപാത്രവും ചിത്രത്തിൽ ഉണ്ടായിരുന്നു. സമീർ അബ്ദുൽ തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ ചായഗ്രഹണവും സംഗീത വിഭാഗവും നിർവഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.

Rate this post

Comments are closed.