ദിൽഷയുടേത് പൈങ്കിളി ഗെയിമായിരുന്നു.!! റോബിൻ അതിൽ വീണുപോയി.!! ബിഗ്ഗ്‌ബോസ് അത് മുതലാക്കി.!! ഒടുവിൽ എല്ലാം തെളിഞ്ഞില്ലേ ? തുറന്നടിച്ച് റിയാസ് സലിം..| Riyas Talks about Dilsha

ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം ദിൽഷ-റോബിൻ പ്രണയം അലസിപ്പിരിഞ്ഞതാണ്. എല്ലായിടങ്ങളിലും ഇപ്പോൾ അത് മാത്രമാണ് ചർച്ച. ഈ വിഷയത്തിൽ തുറന്ന പ്രതികരണം രേഖപ്പെടുത്തി ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത് ബിഗ്ഗ്‌ബോസ് രണ്ടാം റണ്ണർ അപ്പായ റിയാസ് സലീമാണ്. താരം പറയുന്നത് ഇങ്ങനെ “ചില സീസണുകളിൽ യഥാർത്ഥപ്രണയം ഉണ്ടായിട്ടുണ്ടാകാം…മറ്റ് ചില സീസണുകളിൽ പ്രണയം പലപ്പോഴും ഒരു ഗെയിം സ്ട്രാറ്റജി മാത്രമായിരിക്കും….

ഒരു വിഭാഗം പ്രേക്ഷകർക്ക് എപ്പോഴും പ്രണയവും പ്രണയത്തിന് ശേഷം അവർ വിവാഹിതരാകുമോ എന്നതൊക്കെ കാണാനാണ് ഇഷ്ടം. പലപ്പോഴും ഷോയും അത് തന്നെയാകും മുൻ‌തൂക്കം നൽകി കാണിക്കുക. മറ്റെന്തൊക്കെ ഷോയിൽ നടന്നുവെന്നാൽ പോലും ഇത്തരം പൈങ്കിളി വിഷയങ്ങൾ കൂടുതൽ ഹൈപ്പ് കൊടുത്ത് കാണിക്കും…അത് ഈ ഷോയുടെ പ്രത്യേകതയാണ്. പ്രേക്ഷകരുടെ ടേസ്റ്റ് അതിനോടാകുമ്പോൾ ഷോയെ കുറ്റം പറയാൻ പറ്റുമോ?”..

ബിഗ്‌ബോസ് വീട്ടിൽ അവസാനദിവസങ്ങളിൽ ദിൽഷ എങ്ങനെയായിരുന്നു എന്നും റിയാസ് പറയുന്നു. “ദിൽഷ നല്ലൊരു വ്യക്തിത്വത്തിന് ഉടമ തന്നെ. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും മുന്നിട്ടിറങ്ങുന്ന പ്രകൃതം. അത് കൊണ്ടാണ് അവസാനദിവസങ്ങളിൽ പോലും ദിൽഷയെ വേദനിപ്പിക്കാതെ ഗെയിം മുന്നോട്ടുകൊണ്ടുപോയത്”. തുടക്കത്തിൽ ദിൽഷയുമായി ഏറെ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടായിട്ടും അവസാനദിനങ്ങളിൽ ദിൽഷയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു റിയാസ്.

ചില സമയങ്ങളിൽ ത്രികോണപ്രണയം എടുത്തിടേണ്ടി വന്നതിലും റിയാസ് ദിൽഷയോട് പിന്നീട് സോറി പറഞ്ഞിരുന്നു. എന്താണെങ്കിലും റിയാസ് വൈൽഡ് കാർഡ് ആയി വന്നതുകൊണ്ട് ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളുടെയും ചിന്താഗതി പുറത്തുവന്നു എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ഒരുപക്ഷേ എഴുപതാം ദിവസം റോബിൻ പുറത്തുപോയിരുന്നില്ലെങ്കിൽ ഷോയുടെ അവസാനം മറ്റൊരു രീതിയിൽ കലാശിച്ചേനെ. എന്തായാലും റിയാസിന്റെ കടന്നുവരവ് തന്നെയാണ് ഇത്തവണ ബിഗ്‌ബോസ് ഷോയെ കളറാക്കിയത്.

Comments are closed.