പ്രശസ്ത സിനിമ നടന്‍ റിസബാവ അന്തരിച്ചു.. വിട വാങ്ങിയത് ജോൺ ഹോനായി ആയി ചലച്ചിത്രലോകം കീഴടക്കിയ പ്രതിഭ.!!

പ്രശസ്ത സിനിമ നടൻ റിസബാവ അന്തരിച്ചു. വിടവാങ്ങിയത് പ്രശസ്ത വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്ത പ്രമുഖ അഭിനേതാവ്. അൻപത്തി അഞ്ചു വയസുള്ള റിസബാവ കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

1984-ല്‍ വിഷുപ്പക്ഷി എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്കെത്തെത്തിയത്. ഈ ചിത്രം അഭിനയിച്ചു എങ്കിലും ഇത് റിലീസ് ആയിരുന്നില്ല. 990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ട് തുടക്കം കുറിച്ച്. ശ്രദ്ധിക്കപ്പെട്ടത് ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയായിരുന്നു.


ഈ സിനിമയിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകർക്ക് പ്രിയങ്കരനായി മാറിയത്. ഇതേ തുടർന്ന് നിരവധി വില്ലൻ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ആളുകളുടെ മനസ്സിൽ എപ്പോഴും നിലനിൽക്കുന്നത് ഇൻ ഹരിഹർ നഗറിലെ ജോണ് ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ്.

ലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും റിസബാവ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ ‘കര്‍മ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന്​ 2011ല്‍ മികച്ച ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

Comments are closed.