അന്ന് കൗമാരക്കാർ.. ഇന്ന് സ്റ്റാറുകൾ ഈ താരങ്ങൾ ആരൊക്കെയെന്ന് മനസ്സിലായോ.!! Rimi and Vineeth Sreenivasan

Rimi and Vineeth Sreenivasan : മലയാളത്തിലെ പ്രിയ ഗായികയും അവതാരകയും ആയി തിളങ്ങുന്ന റിമി ടോമിയെ അറിയാത്തവർ കാണില്ല. 2002ൽ പുറത്തിറങ്ങിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയാണ് റിമി ടോമി സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ജനപ്രിയ ഗാനങ്ങളിലൂടെ മാത്രമല്ല

റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഷോ ആങ്കർ ആയുമെല്ലാം തിളങ്ങുന്ന താരമാണ് റിമി ഇപ്പോൾ. പാലാ സ്വദേശിനിയായ റിമി പാലാ കമ്മ്യൂണിക്കേഷൻ എന്ന ഗാനമേള ട്രൂപ്പിലെ പ്രധാന ഗായിക ആയിരിക്കെയാണ് റിമിക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. പെട്ടെന്ന് തന്നെ മുൻനിര ഗായകർക്കൊപ്പം എത്താൻ റിമിക്ക് കഴിഞ്ഞു. സ്റ്റേജ് പെർഫോമൻസിലും പുലിയാണ് റിമി.

സ്റ്റേജ് ഷോകളിൽ ഡാൻസ് ചെയ്ത് കൊണ്ട് പാട്ട് പാടി തുടങ്ങിയ മലയാളത്തിലെ ആദ്യത്തെ ഗായിക ആയിരുന്നു റിമി. റിമിയുടെ സംസാരത്തിലെയും പ്രകടനത്തിലെയും ഊർജ്ജം ചുറ്റുമുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്നതാണ്. മഴവിൽ മനോരമയിൽ ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ റിമി ടോമി വർഷങ്ങളായി ആ ഷോ വിജയകരമായി ചെയ്തു.

തുടർന്ന് സംഗീത, ഹാസ്യ റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി റിമി പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിലും സജീവമാണ് റിമി. ഇപ്പോഴിതാ മലയാളത്തിലെ പ്രിയ ഗായകനും ഹിറ്റ്‌ മേക്കർ സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസനുമൊപ്പമുള്ള പഴയൊരു ചിത്രം പങ്ക് വെച്ചിരിക്കുകയാണ് റിമി. 2004 ൽ എടുത്ത ചിത്രത്തിൽ വിനീതും റിമിയും നന്നേ ചെറുപ്പമാണ്. പഴയ ലുക്കിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കണ്ട സന്തോഷത്തിലാണ് ആരാധകർ.

Comments are closed.