ഗ്യാസും ലാഭം സമയും ലാഭം ചോറും റെഡി ഗ്യാസ് ഓഫാക്കിട്ട് ചോറ് വെക്കുന്ന സൂത്രം നോക്കിയാലോ.!! Rice Making Without More Gas

ഗ്യാസും ലാഭം സമയവും ലാഭം മുത്തുമണി പോലത്തെ ചോറും നമ്മുക്ക് റെഡിയാക്കാം. കുട്ടികൾക്കും ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും വേണ്ടി പെട്ടെന്ന് തന്നെ ചോറ് ഉണ്ടാക്കിയെടുക്കാൻ കഴിയും. അതിനായി ആദ്യം തന്നെ അരിയെടുക്കണം നമ്മൾ ഇപ്പോൾ ഇവിടെ എടുക്കുന്നത് പാലക്കാട് മട്ട അരിയാണ്. അരി സാധാരണയായി കഴുകുന്നത് പോലെ നന്നായി കഴുകുക. ശേഷം ഒരു പാത്രം വെളളത്തിൽ അരമണിക്കൂറോളം അരി കുതിർത്ത് വെക്കുക.

പെട്ടെന്ന് അരി വേവാൻ വേണ്ടിയാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. പല ആളുകളും അരി കുതിർത്ത് തന്നെയാണ് ചോറ് വെക്കുന്നത്. അപ്പോൾ അരി പെടിഞ്ഞു പോവില്ല. അരി കുതിർന്നതിനുശേഷം നന്നായി ഡ്രൈയായി അരി ഊറ്റിയെടുത്ത് മാറ്റിവെക്കണം. അതിനു ശേഷം അരിയേക്കാൾ ഇരട്ടി വെള്ളം മറ്റൊരു പാത്രത്തിലെടുത്ത് ഗ്യാസിൽ വെച്ച് തിളപ്പിക്കണം.

അത് തിളക്കുന്നതു വരെ വൈറ്റ് ചെയ്യണം. വെള്ളം നന്നായി വെട്ടി തിളച്ച് വരുമ്പോൾ കുതിർത്ത് വെച്ചിരിക്കുന്ന അരി അതിലേക്ക് ഇട്ട് നന്നായി ഇളക്കിയതിനു ശേഷം മൂടിവെക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കണം. അതൊരു ഐഡിയ ചെയ്യാനാണ്. അതിനുശേഷം അരി വേവാൻ വെച്ചിരിക്കുന്ന അടപ്പിൽ നിന്ന് അരിയെടുത്ത് നന്നായി

ഊറ്റിയെടുക്കണം. എന്നിട്ട് ഒരു കുക്കർ എടുത്ത് അതിലേക്ക് മറ്റൊരു പാത്രത്തിൽ തിളപ്പിക്കാൻ വെച്ചിരുന്ന വെള്ളം തിളച്ചതിനു ശേഷം കുക്കറിലേക്ക് ഇറക്കി വെച്ച് അതിന്റെ മുകളിലായി ഊറ്റി വെച്ചിരിക്കുന്ന അരി കലം ഇറക്കിവെച്ച് കുക്കർ നന്നായി മൂടണം. ഇത് ഒരു മണിക്കൂറെങ്കിലും മൂടിവെക്കണം. ശേഷം മുത്തു മണി പോലത്തെ ചോറ് റെഡി. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണാം. Video Credit : Grandmother Tips

Rate this post

Comments are closed.