അരിപ്പൊടിയും തേങ്ങയും കൊണ്ട് രാവിലെയോ വൈകീട്ടോ എളുപ്പത്തിൽ ഒരു പലഹാരം; 2 മിനിറ്റിൽ ചായ തിളക്കുന്ന നേരം കൊണ്ട് കടി റെഡി.!! Rice flour coconut snack recipe

Rice flour coconut snack recipe : എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ഇഡ്ഡലിയും ദോശയും മാത്രം ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ഐറ്റത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, ഒരു കപ്പ് ചോറ്, ഉപ്പ്, അര കപ്പ് തേങ്ങ,

മൂന്നോ നാലോ ചെറിയ ഉള്ളി, ഒരു പച്ചമുളക്, ഒരു പിടി ജീരകം, കുറച്ച് കറുത്ത എള്ള്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് അരിപ്പൊടിയും,ചോറും, ഉപ്പും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം അതേ മിക്സിയുടെ ജാറിൽ തേങ്ങയും, ജീരകവും, പച്ചമുളകും, ചെറിയ ഉള്ളിയും,കുറച്ചു വെള്ളവും ഒഴിച്ച് പേസ്റ്റ്

രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി തയ്യാറാക്കി വെച്ച മാവിനോടൊപ്പം ചേർത്തു കൊടുക്കണം. കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ കുഴച്ച് കട്ടകൾ ഇല്ലാതെ ഉരുട്ടിയെടുക്കുക. ചപ്പാത്തി കോൽ ഉപയോഗിച്ച് അത്യാവശ്യം കട്ടിയുള്ള രീതിയിൽ മാവിനെ മുഴുവനായും പരത്തിയെടുക്കുക. ഒരു ചെറിയ അടപ്പോ,വളയമോ ഉപയോഗിച്ച് മാവിനെ ചെറിയ വട്ടങ്ങളായി മുറിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കാനായി വയ്ക്കുക.

എണ്ണ നന്നായി തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച അരിയുടെ വട്ടങ്ങൾ അതിൽ ഓരോന്നായി ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക.ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. എല്ലാദിവസവും ദോശയും, ഇഡ്ഡലിയും മാത്രം കഴിച്ചു മടുത്ത വർക്ക് ബ്രേക്ഫാസ്റ്റിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rice flour coconut breakfast snack recipe , Video Credit : She book

Comments are closed.