കിടിലൻ സൂത്രം.. തുന്നേണ്ട, തയ്ക്കേണ്ട, സമയം മെനക്കെടുത്തേണ്ട.. ഏത് കീറിയ തുണിയും പഴയ പടിയിലാക്കാം മിനിറ്റുകൾ കൊണ്ട്.!! Repair damaged cloths Malayalam

Repair damaged cloths Malayalam : നമ്മുടെയൊക്കെ വസ്ത്രങ്ങൾ പലപ്പോഴും അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ തുണി ചീത്തയാകുന്നതുകൊണ്ടോ വളരെ പെട്ടെന്ന് തന്നെ കീറിപ്പോകുന്നതായി കാണാൻ സാധിക്കും. കമ്പിയിലുടക്കിയോ എലി കരണ്ട് ഒക്കെ തുണികൾ കീറി പോവുക സർവ്വസാധാരണമായി നടക്കുന്ന സംഭവങ്ങളാണ്. പലപ്പോഴും സാരിയുടെയോ ഷർട്ടിന്റെയോ മുണ്ടിന്റെയോ ഒക്കെ നടുഭാഗം ആയിരിക്കും ഇത്തരത്തിൽ ചീത്തയാകുന്നത്. മാറി

വാങ്ങുവാനോ തയിച്ച് ഉപയോഗിക്കുവാനും ചെയ്യാത്ത സാഹചര്യത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം പോലും ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിർവാഹം പലർക്കും ഉണ്ടാകില്ല. എന്നാൽ ഏത് ചെറിയ തുണിയും നിമിഷനേരം കൊണ്ട് പഴയരീതിയിൽ ആക്കുന്ന വിദ്യയാണ് ഇന്ന് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ വിവരണത്തോടൊപ്പം താഴെയുള്ള വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. തുണിയുടെ കീറിയ ഭാഗം ചതുരാകൃതിയിൽ

ഒന്ന് വെട്ടിയെടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനുശേഷം കീറിയ തുണിയുടെ അതേ രൂപസാദൃശ്യമുള്ള മറ്റൊരു തുണി കൂടി ചതുരാകൃതിയിൽ മുറിച്ചെടുത് കീറിയ ഭാഗത്ത് തുണിയുടെ അടിയിൽ വരത്തക്ക രീതിയിൽ വെച്ച് കൊടുക്കാം. വെച്ചു കൊടുക്കുമ്പോൾ വസ്ത്രത്തിന്റെ ഡിസൈൻ നോക്കി തുണികൾ തമ്മിൽ അറേഞ്ച് ചെയ്യാൻ നോക്കുക. ചുരുട്ടി നോക്കുമ്പോൾ അധികം ശബ്ദം കേൾക്കാത്ത നേർത്ത

പ്ലാസ്റ്റിക് കവറാണ് ഇതിനായി ആവശ്യം. തുണി വെച്ചശേഷം അതിനും അടിയിൽ പ്ലാസ്റ്റിക് കവർ വെക്കാം. ഒരു എ ഫോർ സൈസ് പേപ്പർ എടുക്കുക. ഈ പേപ്പർ ഇല്ലാത്തപക്ഷം നോട്ട്ബുക്കിന്റെയോ മറ്റും പേപ്പർ നമുക്ക് ഉപയോഗിക്കാം. അത് നല്ല വശത്ത് ഏറ്റവും മുകളിലായി വീഡിയോയിൽ കാണുന്ന പോലെ വെക്കുക. അയൺ ബോക്സ് നന്നായി ഒന്ന് ചൂടാക്കിയശേഷം ഇത് പേപ്പർ വച്ചിരിക്കുന്ന ഭാഗത്തേക്ക് വെച്ച് തേക്കാവുന്നതാണ്. ബാക്കി വീഡിയോയിൽ കാണാം. Video Credit : Ansi’s Vlog

Comments are closed.