പാവയ്ക്കാ ഇനി കറി വെച്ചാൽ കൈപ്പുണ്ടാവില്ല ഇങ്ങനെ ചെയ്‌താൽ.. ഇത്രേം നാളും അറിയാതെ പോയല്ലോ.!! To remove bitterness from bitter gourd Malayalam

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങി ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവക്ക എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ.. തോരൻ വെച്ചും വ്യത്യസ്തമായ കറികളും പാവയ്ക്ക ഉപയോഗിച്ച് തയ്യറാക്കാറുണ്ട്. എന്നാൽ കയ്പുരസം ഉള്ളത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകൾക്കും ഇത് കഴിക്കുവാൻ മടി ആയിരിക്കും. പ്രത്യേകിച്ചും കുട്ടികൾക്ക്.

പാവയ്ക്ക വെക്കുമ്പോൾ നല്ല കയ്പ്പ് ആയിരിക്കുമല്ലോ. ഇതൊഴിവാക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. ഇതിനായി ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിനായി പാവയ്ക്ക ആദ്യം തന്നെ അറിഞ്ഞു കഷ്ണങ്ങളാക്കി വെക്കുക. വാളൻ പുളി പത്തു മിനിറ്റ് വെള്ളത്തിലിട്ട് കുതിർത്തെടുത്തശേഷം ഈ പാവയ്ക്കയിലേക്ക് ഇത് ചേർക്കുക.

ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് അര മണിക്കൂറോ ഒരു മണിക്കൂറോ ഇങ്ങനെ റെസ്റ്റ് ചെയ്യുവാൻ വെക്കേണ്ടതാണ്. ഒരു മണിക്കൂറിനു ശേഷം ഈ പാവയ്ക്ക നല്ലതുപോലെ നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കിയെടുക്കാം. പാവയ്ക്കയുടെ കയ്പ്പ് പോയിട്ടുണ്ടായിരിക്കുന്നതാണ്. പാവയ്ക്ക കയ്പ്പാണെന്ന് പറഞ്ഞ് ഇനിയാരും കഴിക്കാതിരിക്കില്ല ഇങ്ങനെ ചെയ്താൽ..

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.