മുളകിലെ മുരടിപ്പ് മാറ്റാം ദിവസങ്ങൾക്കുള്ളിൽ.. ചെടികളിലെ ഇല മുരടിപ്പ് മാറ്റി ധാരാളം വിളവ് തരാൻ ഒരു അടിപൊളി വിദ്യ.!!

നമ്മുടെ വീട്ടിലെ അടുക്കളയിൽ അത്യാവശ്യമായ ഒന്നാണ് മുളക്. മുളകില്ലാത്ത കറികൾ നമുക്ക് ഇല്ല എന്ന് തന്നെ പറയാം. കാന്താരിമുളക്, പച്ചമുളക് എന്നിങ്ങനെ പലയിനം മുളകുകൾ ഉണ്ട്. അത്യാവശ്യ വസ്തുവായതു കൊണ്ട് തന്നെ വീട്ടിൽ ഒരു മുളക് ചെടിയെങ്കിലും ഇല്ലാത്തവർ വളരെ കുറവായിരിക്കും. കൃഷി ചെയ്യുവാൻ തുടങ്ങുന്ന തുടക്കക്കാർ പോലും ആദ്യം വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുക മുളക് ആയിരിക്കും.

മുളക് കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് മുളക് ചെടിയിൽ ഉണ്ടാകുന്ന ഇല മുരടിപ്പ്. മുളകിൽ മാത്രമല്ല തക്കാളി തുടങ്ങിയ പല പച്ചക്കറി ചെടികളുടെ ഇലകളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് നല്ല വിളവ് നമുക്ക് ലഭിക്കാതിരിക്കുവാൻ കാരണമായേക്കാം. പച്ചക്കറി ചെടികളുടെ ഇലയിൽ ഉണ്ടാകുന്ന ഇത്തരം മുരടിപ്പ് മാറ്റുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ഇതിനായി നമുക്കാവശ്യമായ സാധനങ്ങൾ മഞ്ഞൾപൊടി, വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരിമുളക്, ഇഞ്ചി തുടങ്ങിയവയാണ്. വേപ്പെണ്ണ ഒഴികെയുള്ള എല്ലാ സാധനങ്ങളും കുറച്ചു വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇതിലേക്ക് പതിനഞ്ചു മില്ലി വേപ്പെണ്ണയും രണ്ടു ലിറ്റർ വെള്ളവും ചേർത്ത് ലയിപ്പിക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി ചെടികളുടെ ഇലകളിൽ മുകൾഭാഗത്തും താഴ്ഭാഗത്തും സ്പ്രേ ചെയ്യുക കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി shadi’s corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.