എന്ത് ചെയ്‌തിട്ടും മുഖക്കുരു മാറുന്നില്ലേ.? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു ഒക്കെ പമ്പകടക്കും.!! Remedies For Pimples Malayalam

Remedies For Pimples Malayalam: ഏകദേശം ഒരു പന്ത്രണ്ട് വയസ്സ് മുതൽ ആൺ -പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. എന്നാൽ ഈ കുരുക്കൾ വരുന്നത് മുഖത്ത് മാത്രമാണോ? അല്ല. പലർക്കും കഴുത്തിലും മുതുകത്തും തുടയിലും ഒക്കെ ഇത് വരാറുണ്ട്. മുഖത്തു വരുന്നതിനെയാണ് മുഖക്കുരു എന്ന് വിളിക്കുന്നത്. നമ്മുടെ മുഖത്തിന്റെ ആരോഗ്യം, തിളക്കം, ഇലാസ്റ്റിസിറ്റി എന്നിവ നിലനിർത്താൻ പ്രകൃതിദത്തമായ സെബം എന്ന ഒരു ഓയിൽ നമ്മുടെ രോമകൂപങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ അടയുമ്പോഴാണ് മുഖക്കുരു ഉണ്ടാക്കുന്നത്.

ഇത് ഞെക്കിപ്പൊട്ടിച്ചാൽ ഇത് സിസ്റ്റ് ആയി മാറാൻ സാധ്യതയുണ്ട്. മുഖക്കുരു എങ്ങനെയാണ് ഉണ്ടാവുന്നത് എന്നറിയാനായി വീഡിയോ മുഴുവനായും കാണാം.പലപ്പോഴും ഹോർമോൺ വ്യതിയാനം കാരണമാണ് മുഖക്കുരു കൂടുതലായും ഉണ്ടാവുന്നത്. അത് പോലെ ഗ്ലൈസൈമിക്ക് ഇൻടെക്സ് കൂടുതലുള്ള മധുരപലഹാരങ്ങൾ, വെളുത്ത അരി കൊണ്ടുള്ള ഭക്ഷണങ്ങൾ, നെയ്യ് കൊണ്ടുണ്ടാക്കുന്ന നെയ്പായസം പോലെയുള്ളവ എന്നിവ മുഖക്കുരു ഉണ്ടാവാൻ കാരണമാണ്.മുഖത്ത് എണ്ണമയം കൂടുതലായിട്ടുള്ളവർ ദിവസം മൂന്നോ നാലോ തവണ തണുത്ത വെള്ളം വച്ച് മുഖം കഴുകുക.

ധാരാളമായി പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഉപയോഗിക്കുന്നത് അത്യന്താപേക്ഷിതം ആണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നതും സെബം എന്ന ഓയിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. അതു പോലെ തന്നെ തുടർച്ചയായി മുഖക്കുരു വരുന്നവർ യൂട്യൂബിലോ മറ്റും വരുന്ന ഒറ്റമൂലികൾ പരീക്ഷിക്കുന്നതിന് പകരം ഒരു ഡോക്ടറെ കണ്ടതിനു ശേഷം മാത്രം മരുന്നുകൾ ഉപയോഗിക്കുക. മുഖത്തുണ്ടാവുന്ന വൈറ്റ് ഹെഡ്സ്(white heads), ബ്ലാക്ക് ഹെഡ്സ് (black heads) എന്നിവ കുറയ്ക്കാൻ

മല്ലിയില അരച്ച് മുഖത്ത് തേക്കുന്നത് നല്ലതാണ്. എണ്ണമയം ഉള്ളവർക്ക് ഒരൽപ്പം നാരങ്ങാനീരും കൂടി ചേർക്കാം. വരണ്ടചർമം ഉള്ളവർ നാരങ്ങാനീരിന് പകരം തൈര് ഉപയോഗിക്കാം.അപ്പോൾ ഇവയെല്ലാം വീട്ടിൽ പരീക്ഷിച്ചു നോക്കുമല്ലോ. ജീവിതശൈലി രോഗങ്ങളാണ് ഇപ്പോൾ നമ്മളെയെല്ലാം അലട്ടുന്ന പ്രധാനപ്രശ്നം.നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ തന്നെ അകന്നു മാറുന്നതാണ് പല രോഗങ്ങളും. അതിന് വേണ്ടി നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. Video Credit:Dr Rajesh Kumar

Rate this post

Comments are closed.