കൂട്ടുക്കാരുടെ പുത്തന്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.!! Rebecca Santhosh With Haritha G Nair New Reels

മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഒരിക്കലും പടിയിറങ്ങാത്ത രണ്ട് മുഖങ്ങളാണ് റബേക്ക സന്തോഷിന്റേയും ഹരിതാ.ജി. നായരുടേതതും. കസ്തൂരിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. റെബേക്ക അവതരിപ്പിച്ച കാവ്യ എന്ന കഥാപാത്രത്തിനും ഹരിത അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കാവ്യ- ജീവ ജോഡി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സീരിയല്‍ അവസാനിച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും.

സീരിയലിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും രണ്ടുപേരുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. രാത്രി ഒരുമിച്ചുള്ള നടത്തവും അതിനിടയിലുള്ള ചെറിയ ഡാന്‍സും ഒക്കെയായി അടിപൊളിയാണ് ഈ വീഡിയോ. രണ്ടും പേരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. റബേക്ക സന്തോഷിന്റെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. അഭിനയരംഗത്ത് മാത്രമല്ല മോഡലിങ്ങ് രംഗത്തും ഇരുവരും സുപരിചിതരാണ്. സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ കളിവീട്’ എന്ന പരമ്പരയിലാണ് റെബേക്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. സൂര്യ ടിവി യില്‍ സംപ്രേഷണം ചെയ്ത

തിങ്കള്‍ കലമാന്‍ എന്ന സീരിയലിലെ ഹരിതയുടെ കീര്‍ത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകള്‍ക്ക് പുറമെ കാര്‍ബണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രം ഹരിത അവതരിപ്പിച്ചിട്ടുണ്ട്. സീരിയല്‍ താരം ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കസ്തൂരിമാന്‍ എന്ന പരമ്പരയിലാണ് താരം സീരിയല്‍ രംഗത്തെത്തുന്നത്. അതില്‍ ഹരിത അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Comments are closed.