റെബ മോണിക്ക വിവാഹിതയായി.. ആരെയും അറിയിക്കാതെ റെബ മോണിക്കയുടെ പ്രണയവിവാഹം.. താരത്തിന് ആശംസകളുമായി വൻ താരനിര.!! reba monica wedding

താരങ്ങളുടെ വിവാഹവിശേഷങ്ങൾ ആരാധകർക്കെന്നും എറെയിഷ്ടമുള്ള ഒന്ന് തന്നെയാണ്. നിവിൻ പോളിയുടെ നായികയായി മലയാളസിനിമയിൽ തകർത്തഭിനയിച്ച യുവതാരം റെബ മോണിക്ക വിവാഹിതയായതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴ് സിനിമാ ഇതിഹാസം വിജയുടെ കൂടെ അഭിനയിച്ചിട്ടുള്ള റെബ മോണിക്ക സുമംഗലിയായതിന്റെ വിശേഷങ്ങൾ വളരെപ്പെട്ടെന്നായിരുന്നു ആരാധകരിലേക്കെത്തിയത്. ഏറെ നാളത്തെ പ്രണയത്തിന്


ശേഷമാണ് താരത്തിന്റെ വിവാഹം. ജോമോൻ ജോസഫ് ആണ് വരൻ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹത്തിന് ഇളയദളപതി വിജയ് നേരിട്ടെത്തിയത് സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുകയാണ് ഇപ്പോൾ. വെള്ള നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് റെബ വിവാഹവേദിയിലെത്തിയത്. വിവാഹ വേഷത്തിലുള്ള

താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മീഡിയ കവറേജ് ഒന്നും ഇല്ലാതെ നടന്ന വിവാഹത്തിന്റെ വാർത്തകൾ ഇന്നലെ വൈകിട്ടോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ജോമോന്റേയും റെബയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാലും ആരാധകരെ അറിയിക്കാതെ വിവാഹം നടത്തിയത് അത്ര ശരിയായില്ല എന്നാണ് ചിലരുടെ പരിഭവം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ

സിനിമയിലെത്തിയ റെബ പിന്നീട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാവുകയായിരുന്നു. ഇപ്പോൾ സിനിമയിലെ സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന് വിവാഹാശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. തിളങ്ങുന്ന സൗന്ദര്യവും വേറിട്ട അഭിനയശൈലിയും കൊണ്ട് മലയാളികൾക്കിടയിൽ താരമായ റെബ വിവാഹത്തിന് ശേഷവും സിനിമയിൽ തുടരണം എന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇളയ ദളപതി വിജയ് പങ്കെടുത്ത വിവാഹം എന്ന നിലയിലും ഈ താരവിവാഹം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

Comments are closed.